ദുബൈ: ദുബൈ മെട്രോയിലും ട്രാമിലും പരിസ്ഥിതി സൗഹൃദ പദ്ധതികൾ വ്യാപിപ്പിക്കാനൊരുങ്ങി ആർ.ടി.എ. ഊർജ സംരംഷണം, പേപ്പർ റിസൈക്ലിങ്, മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ദുബൈയെ ലോകത്തിലെ ഏറ്റവും സുസ്ഥിരവും സന്തോഷകരവുമായ നഗരമാക്കാനുള്ള ഗവൺമെന്‍റിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന്‍റെ ഭാഗമായാണിത്.
കുറഞ്ഞ കാലയളവിൽ 8662 ടൺ പേപ്പറുകളാണ് ആർ.ടി.എയുടെ റെയിൽ ഏജൻസി റീസൈക്കിൾ ചെയ്തത്. 146 മരങ്ങൾക്ക് തുല്യമാണിത്. പേപ്പറുകളുടെ എണ്ണം കുറക്കുന്നതിന് നേരത്തെ ഡിജിറ്റൽ ഇടപാടുകൾ സജീവമാക്കിയിരുന്നു. മാലിന്യ സംസ്കരണവും പുനരുപയോഗവും സജീവമാക്കുന്നതിന് ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളിലെ മാലിന്യത്തിന്‍റെ 50 ശതമാനം മുതൽ 80 ശതമാനം വരെ സംസ്കരിച്ച് പുനരുപയോഗം ചെയ്യുന്നതിന് പരീക്ഷണം തുടങ്ങിയിരുന്നു. 2030ഓടെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം നടപ്പാക്കാനൊരുങ്ങുന്ന ദുബൈക്ക് പിന്തുണ നൽകാനാണിത് നടപ്പാക്കുന്നത്.
സെന്‍റർപൊയിന്‍റ്, ബുർജ്മാൻ, ഗോൾഡ് സൂഖ്, അൽ ജദ്ദാഫ് എന്നീ മെട്രോ സ്റ്റേഷനുകളിലെയും മറീന, സഫൂത് എന്നീ ട്രാം സ്റ്റേഷനുകളിലെയും മാലിന്യം ഇത്തരത്തിൽ റീ സൈക്കിൾ ചെയ്യുന്നു. ഊർജ സംരക്ഷണത്തിനായി എൽ.ഇ.ഡി ബൾബുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇതുവഴി മണിക്കൂറിൽ 11.61 ലക്ഷം വാട്സ് വൈദ്യുതി ലാഭിക്കാൻ കഴിയുന്നു. 5.53 ലക്ഷംദിർഹമിന് തുല്യമാണിത്. ട്രെയിനുകൾ കഴുകുന്ന വെള്ളം പുനരുപയോഗം ചെയ്യുന്നതടക്കമുള്ള നപടികളാണ് ആർ.ടി.എ പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.