ദുബൈ: രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ മേഖലയില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം യു.എ.ഇ, കെ.എം.സി.സി ദുബൈ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെട്രോ ഹാജി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സമദാനി.
തൂവെള്ള വസ്ത്രത്തിനകത്തെ തൂവെള്ള മനസ്സുമായി അദ്ദേഹം സാമൂഹികരംഗത്ത് പുതിയ അധ്യായം രചിച്ചു. മൂന്നു പതിറ്റാണ്ടിലധികം കാലം സൗമ്യസാന്നിധ്യമായി നിറഞ്ഞുനിന്നു.
പാവങ്ങളെ സഹായിക്കുന്നതിനായി താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു. യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്കുന്ന ശിഹാബ് തങ്ങള്‍ മംഗല്യ പദ്ധതി, നിര്‍ധനര്‍ക്ക് വീടുവെച്ചു നല്കിയ ഭൂദാന പദ്ധതി ഉള്‍പ്പെടെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സംഭാവന നല്കി -സമദാനി കൂട്ടിച്ചേർത്തു. പി.കെ. അഹ്മദ് അധ്യക്ഷത വഹിച്ചു. മെട്രോ സ്മരണിക അബ്ദുസ്സമദ് സമദാനി ശംസുദ്ദീൻ ബിൻ മുഹിയിദ്ദീന്‍ നൽകി പ്രകാശനം ചെയ്തു. സി. മുഹമ്മദ് കുഞ്ഞി സ്മരണിക പരിചയപ്പെടുത്തി.
യഹ്യ തളങ്കര, ഇബ്രാഹിം എളേറ്റിൽ, അൻവർ നഹ, നിസാർ തളങ്കര, ഹുസൈനാർ ഹാജി ഇടച്ചാകൈ, ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദലി പുന്നക്കൽ, മുജീബ് മെട്രോ, വൈ.എ. റഹീം, റാഷിദ് അസ്ലം, സബാഹ് ബിൻ മുഹിയിദ്ദീൻ എന്നിവർ സംസാരിച്ചു. ബഷീർ പി.എച്ച് പാറപ്പള്ളി സ്വാഗതവും ഹംസ മുക്കൂട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.