ദുബൈയിൽ മെട്രോ നിർത്തി; ബസ്​ യാത്ര സൗജന്യം

ദുബൈ: രണ്ടാഴ്​ചത്തേക്ക്​ കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയ ദുബൈയിൽ മെട്രോ, ട്രാം സർവീസുകൾ രണ്ടാഴ്​ചത്തേക്ക ്​ സർവീസ്​ നിർത്തിവെച്ചു. എന്നാൽ, അനുമതിയോടെ പുറത്തിറങ്ങുന്നവർ ബസുകളിൽ യാത്ര സൗജന്യമാക്കി.

ഇതിന്​ പുറമെ ടാക്​സികളിൽ​ 50 ശതമാനം നിരക്കിളവും​ ഏർപെടുത്തി. ദേശീയ അണുവിമുക്​തമാക്കൽ യജ്​ഞം നീട്ടിയതോടെയാണ്​ റോഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയുടെ (ആർ.ടി.എ) തീരുമാനം.

നേരത്തെ, മെട്രോ യാത്രക്കാർക്ക്​ നിയന്ത്രണം ഏർപെടുത്തിയിരുന്നു. കൃത്യമായ അകലത്തിൽ മാത്രമെ യാത്രക്കാരെ അനുവദിച്ചിരുന്നുള്ളു. മെട്രോയുടെ യാത്രാ സമയം രാവിലെ ഏഴ്​ മുതൽ രാത്രി ഏഴ്​ വരെയായി പരിമിതപ്പെടുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സർവീസ്​ പൂർണമായും നിർത്തിവെക്കുന്നത്​. ഒാരോ സർവീസ്​ കഴിയു​​േമ്പാഴും അണുവിമുക്​തമാക്കിയ ശേഷമാണ്​ മെട്രോ സർവീസ്​ നടത്തിയിരുന്നത്​.

Tags:    
News Summary - metro stoped in dubai; bus journey free -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT