എക്സ്പോയിൽ നടന്ന സമൂഹ വിവാഹത്തിൽ പങ്കെടുത്ത യു.എ.ഇ പൗരന്മാർ

മഹാനഗരിയിൽ കല്യാണമേളം

ദുബൈ: എക്സ്പോ നഗരി ആദ്യമായി സമൂഹവിവാഹത്തിനും വേദിയായി. 100 യു.എ.ഇ സ്വദേശികളാണ് എക്സ്പോ നഗരിയിൽ പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ഫസ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിന്‍റെയും ആഭിമുഖ്യത്തിലാണ് പരമ്പരാഗത വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. യു.എ.ഇ പവലിയന് സമീപത്തെ ഗയാത്ത് ട്രെയിലിലായിരുന്നു ചടങ്ങ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പരമ്പരാഗത ഇമാറാത്തി കലാരൂപങ്ങളും അരങ്ങേറി. വധൂവരന്മാർക്ക് ശൈഖ് സെയ്ഫ് ബിൻ സായിദ് ആശംസകൾ നേർന്നു.

Tags:    
News Summary - metropolis Wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.