ദുബൈ: മിഡിലീസ്റ്റ് ചന്ദ്രിക ദുബൈ യൂനിറ്റിലെ ജീവനക്കാരുടെ തൊഴിൽ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ മിഡിലീസ്റ്റ് (ദുബൈ) യൂനിറ്റും ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി ദുബൈ ഘടകവും സംയുക്തമായി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയിൽ സന്ദർശിച്ച് യൂനിയൻ മിഡിലീസ്റ്റ് സെക്രട്ടറി ടി. ജമാലുദ്ദീനും എൻ.എ.എം. ജാഫറും (മിഡിലീസ്റ്റ് ചന്ദ്രിക) കത്ത് നൽകി.
ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകി. വിഷയം അനുഭാവപൂർവം പരിഗണിച്ച് പരിഹാര നീക്കം നടത്താമെന്ന് തങ്ങൾ മറുപടി നൽകി. ദുബൈയിൽ പത്രത്തിന്റെ അച്ചടി നിർത്തി രണ്ടുവർഷം കഴിഞ്ഞെങ്കിലും ജീവനക്കാരുടെ സേവന-വേതന ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല. കെ.യു.ഡബ്ല്യു.ജെ മിഡിലീസ്റ്റ് പ്രസിഡൻറ് എം.സി.എ. നാസർ, സെക്രട്ടറി ടി. ജമാലുദ്ദീൻ, ട്രഷറർ പ്രമദ് ബി. കുട്ടി, ഐ.എം.എഫ് കോഓഡിനേറ്റർമാരായ അനൂപ് കീച്ചേരി, ഷിഹാബ് അബ്ദുൽ കരീം, തൻസി ഹാഷിർ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.