അബൂദബി: ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡില്‍ ഇരുവശങ്ങളിലേക്കും കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് ഓര്‍മപ്പെടുത്തി അബൂദബി പൊലീസ്. പരമാവധി വേഗത 140 കിലോമീറ്ററാണ്. ഇടത്തുനിന്നുള്ള ആദ്യത്തെയും രണ്ടാമത്തെയും ലൈനുകള്‍ ഉപയോഗിക്കുന്നവര്‍ പാലിക്കേണ്ട കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററാണെന്നും പൊലീസ് വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽനിന്ന് 400 ദിര്‍ഹം വീതം പിഴയീടാക്കുമെന്നും മുന്നറിയിപ്പ് നല്കി.
മൂന്നാമത്തെ ലൈനില്‍ കുറഞ്ഞ വേഗപരിധി ബാധകമല്ല. വേഗനിയന്ത്രണമില്ലാതെ ഈ ലൈൻ ഉപയോഗിക്കാമെന്നും പൊലീസ് പറഞ്ഞു. റോഡിന്റെ അവസാന ലൈന്‍ ഉപയോഗിക്കുന്ന വലിയ വാഹനങ്ങളെ കുറഞ്ഞ വേഗപരിധിയില്നിന്ന് ഒഴിവാക്കി.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ വേഗപരിധി നിശ്ചയിച്ചത്. പതിയെ പോവുന്ന വാഹനങ്ങള്‍ വലത്തേ ലൈനിലേക്ക് മാറുകയും പിന്നിലൂടെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഇടത്തേ ലൈനില്‍ വഴിയൊരുക്കി നല്‍കുകയും വേണം. റോഡ് വ്യക്തമായി നോക്കി മറ്റു വാഹനങ്ങൾ തൊട്ടടുത്തില്ലെന്നുറപ്പാക്കി വേണം വാഹനങ്ങള്‍ ലൈനുകള്‍ മാറേണ്ടതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.