ദുബൈ: റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തിരഞ്ഞെടുക്കപ്പെട്ടു. ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിയില്‍ പകച്ചുനില്ക്കുമ്പോള് സാമൂഹിക പ്രതിബദ്ധതയും നിതാന്ത ജാഗ്രതയും കൈവിടാതെ നടത്തിയ കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധനേടാന്‍ കഴിഞ്ഞിരുന്നു.
നിപക്ക് പിന്നാലെ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഒട്ടും പതറാതെ അര്‍പ്പണ മനോഭാവത്തോടെ ആരോഗ്യ മേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച നേതൃപാടവം കൂടി പരിഗണിച്ചാണ് കെ.കെ. ശൈലജയെ 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേർസൺ ഓഫ് ദ ഇയർ ആയി പ്രവാസലോകം തിരഞ്ഞടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.