അബൂദബി: ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ ചൊവ്വാഴ്ച ഐഡെക്സ്- നവ്ഡെക്സ് പ്രദർശന പവിലിയനുകൾ സന്ദർശിച്ചു. ഇന്ത്യൻ പ്രതിരോധ സേനയുടെ പവിലിയനിലും അദ്ദേഹം എത്തി. നാവികസേന കമാൻഡർ റിയർ അഡ്മിറൽ പൈലറ്റ് ശൈഖ് സയീദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് ആൽ നഹ്യാനോടൊപ്പമായിരുന്നു സന്ദർശനം.
വിവിധ പവിലിയനിലെ എക്സിബിറ്റർമാരുമായി ചർച്ച നടത്തി. യു.എ.ഇ നാവികസേനക്കായി അൽ ഫത്താൻ ഷിപ് ഇൻഡസ്ട്രി നിർമിച്ച മൾട്ടി മിഷൻ കപ്പലായ സാദിയാത്തിലും ശൈഖ് സെയ്ഫ് ബിൻ സായിദ് പര്യടനം നടത്തി. കപ്പലിെൻറ പ്രവർത്തന മികവും കമാൻഡ് റൂമും ഉപകരണങ്ങളും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ അദ്ദേഹം ജീവനക്കാരിൽനിന്ന് മനസ്സിലാക്കി. മെഡിക്കൽ ഇവാക്വേഷൻ ഉൾപ്പെടെ കപ്പലിെൻറ ദൗത്യനിർവഹണവും സാങ്കേതിക സംവിധാനങ്ങളും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.