അബൂദബി: ജി.സി.സിയിലെ ക്രിസ്ത്യൻ നേതാക്കളുടെ ഉന്നതതല സംഘത്തിന് യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ സ്വീകരണം നൽകി. റോമൻ കത്തോലിക്ക ചർച്ച്, ആംഗ്ലക്കൻ ചർച്ച്, ഒാറിയൻറൽ ചർച്ച്, ഒാർത്തഡോക്സ് ചർച്ച്, പ്രൊട്ടസ്റ്റൻറ് സമൂഹം എന്നിവയിലെ ബിഷപ്പുമാരും മുതിർന്ന നേതാക്കളും സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിലും ക്രിസ്ത്യാനികൾക്ക് നൽകുന്ന ആദരവിലും ശൈഖ് നഹ്യാൻ നൽകുന്ന നേതൃത്വത്തെ അഭിനന്ദിച്ചു. ചൊവ്വാഴ്ച അബൂദബിയിൽ മന്ത്രിയുടെ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിൽ െഎസ്ലാൻഡ് മുൻ പ്രസിഡൻറ് ഒലാഫർ റഗ്നർ ഗ്രിംസോനറ്റും സന്നിഹിതനായിരുന്നു.
അബൂദബി ക്രിസ്ത്യാനികൾക്ക് 1960കളുടെ മധ്യം മുതൽ ഒൗദ്യോഗികമായി ആതിഥ്യമരുളിയെന്നും പ്രാർഥനാലയങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയെന്നും അബൂദബി സെൻറ് സ്റ്റീഫൻസ് കാത്തോലിക്ക ചർച്ചിലെ ബിഷപ് പോൾ ഹിൻഡർ പറഞ്ഞു. തുറന്ന മനസ്സിനെയും സഹിഷ്ണുതയുടെയും മനോഭാവം യു.എ.ഇ രൂപവത്കരണത്തോടെ കൂടുതൽ ശക്തിപ്പെട്ടു. ലോകത്തിനും മേഖലയിലെ മറ്റും രാഷ്ട്രങ്ങൾക്കും ഇതൊരു മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആംഗ്ലിക്കൻ സമൂഹത്തിന് യു.എ.ഇയോടും അതിെൻറ ജനങ്ങളോടും ഭരണാധികാരികളോടും വലിയ നന്ദിയുണ്ടെന്ന് സൈപ്രസ്-ഗൾഫ് രൂപത ബിഷപ് മിഖയേൽ ലെവിസ് വ്യക്തമാക്കി. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ കാലം മുതൽ ആഗ്ലിക്കൻ സമൂഹവും യു.എ.ഇയും തമ്മിലുള്ള ബന്ധം വളരെ ഉൗഷ്മളമാണ്. ഇപ്പോൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ ചർച്ചുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുത മൂല്യത്തോടുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ടും അമുസ്ലിംകൾക്ക് ആരാധനസൗകര്യം അനുവദിച്ചുകൊണ്ടും യു.എ.ഇ മേഖലയിൽ പ്രകാശപൂരിതമായ വഴിയാണ് സൃഷ്ടിച്ചിരിക്കുന്നശതന്ന് അബൂദബി സെൻറ് ആൻഡ്രൂസ് ആംഗ്ലിക്കൻ ചർച്ചിലെ കാനൻ ആൻഡി തോംസൺ അഭിപ്രായപ്പെട്ടു. 2018ൽ ശൈഖ് സായിദിെൻറ വിസ്മയകരമായ നേതൃത്വത്തെ നാം ആഘോഷിക്കുകയാണെന്ന് ശൈഖ് നഹ്യാൻ പറഞ്ഞു. സഹിഷ്ണുതയുടെയും ജനങ്ങൾക്കിടയലെ പരസ്പര ആദരവിെൻറയും വക്താവായിരുന്നു അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.