ദുബൈ: െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുടെറെസ് ഡിജിറ്റൽ സഹകരണം ലക്ഷ്യമിട്ട് രൂപവത്കരിച്ച ഉന്നത തല ഉപദേശക സമിതിയിൽ യു.എ.ഇ കാബിനറ്റ്^ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല ഗർഗാവിയും. ബിൽആൻറ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹ അധ്യക്ഷ മെലിൻഡ ഗേറ്റ്സ്, അലിബാബ ഗ്രൂപ്പ് എക്സിക്യുട്ടിവ് ചെയർമാൻ ജാക്ക് മാ എന്നിവരുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച 20 സ്വതന്ത്ര വിദഗ്ധരുടെ സമിതിയിൽ ഗർഗാവിക്ക് പുറമെ സിവിൽ സൊസൈറ്റി, അക്കാദമിക രംഗം, സാേങ്കതിക മേഖല എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള പ്രമുഖകരാണുള്ളത്.
ഏവർക്കും പങ്കാളിത്തവും സുരക്ഷയും പ്രധാനം ചെയ്യുന്ന ഡിജിറ്റൽ ഭാവി എപ്രകാരം സാധ്യമാക്കാമെന്നതാവും സമിതിയുടെ മുഖ്യ ചിന്ത. സുസ്ഥിര വികസനം, ക്ഷേമം, ജനങ്ങളുടെ ശാക്തീകരണം എന്നിവക്കെല്ലാം മുൻപെങ്ങുമില്ലാത്തത്ര അവസരങ്ങളാണ് ഡിജിറ്റൽ സാേങ്കതിക മുന്നേറ്റം വഴി തുറന്നുവന്നിരിക്കുന്നത്. എന്നാൽ ഇൗ വിദ്യകൾ മനുഷ്യാവകാശങ്ങൾ അട്ടിമറിക്കുന്നതിനും അവിശ്വാസം പടർത്തുന്നതിനും അസമത്വത്തിലേക്ക് നയിക്കുന്നതിനും ഉപയോഗിക്കപ്പെേട്ടക്കാം എന്ന ഭീഷണിയും നിലനിൽക്കുന്നു. അന്താരാഷ്ട്ര തല സഹകരണം വഴി വികസനം ഉറപ്പുവരുത്താനും പ്രതികൂല സാധ്യതകൾ ഇല്ലാതാക്കാനുമാണ് സമിതി പ്രവർത്തിക്കുക. സൈബർ സുരക്ഷ, സാമ്പത്തിക മാറ്റങ്ങൾ, എന്നിങ്ങനെ മനുഷ്യ ജീവിതത്തിെൻറ എല്ലാ മേഖലയിലും ഡിജിറ്റൽ സാേങ്കതിക വിദ്യ ബന്ധപ്പെട്ടു നിൽക്കുന്ന ഘട്ടത്തിൽ ഇത് മാനവികതയുടെ പുത്തനധ്യായമായി മാറുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.