അബൂദബി: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുസഫയിലെ അഹല്യ ആശുപത്രി സന്ദർശിച്ചു. കോവിഡ് മഹാമാരികാലത്ത് ആതുര ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ സേവനങ്ങളെ മന്ത്രി പ്രകീർത്തിച്ചു. അഹല്യ മെഡിക്കൽ ഗ്രൂപ്പിൽ 30 വർഷമായി സേവനം അനുഷ്ഠിച്ച മാനസികാരോഗ്യ വിദഗ്ധൻ ഡോ. മുരളീധരൻ, സ്പെഷലിസ്റ്റ് പാത്തോളജിസ്റ്റ് ഡോ. ശകുന്തള വ്യാസ് എന്നിവരെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു.
യു.എ.ഇയുടെ 50ാം വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ച് അഹല്യ മെഡിക്കൽ ഗ്രൂപ് 50 വ്യക്തികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുന്നതിെൻറ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഹല്യ ആശുപത്രി സി.ഇ.ഒ ഡോ. വിനോദ് തമ്പി സ്വാഗതം പറഞ്ഞു. അഹല്യ മെഡിക്കൽ ഗ്രൂപ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. വി.എസ്. ഗോപാൽ മന്ത്രിയെ പൊന്നാടയണിയിച്ചു. യോഗത്തിൽ അഹല്യ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. വിബു ബോസ്, മെഡിക്കൽ ഡയറക്ടർമാരായ ഡോ. അനിൽകുമാർ, ഡോ. ആഷിഖ്, ഡോ. സംഗീത എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.