ദുബൈ: മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ ഫീസുകളും അഡ്മിനിസ്ട്രേറ്റിവ് പിഴകളും അടക്കുന്നതിന് ഇൻസ്റ്റാൾമെൻറ് പേയ്മെൻറ് സേവനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
അഞ്ച് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ളവർക്കാണ് ഈ സേവനം ലഭ്യമാവുകയെന്നും ‘എക്സ്’ പ്ലാറ്റ്ഫോമിലെ അറിയിപ്പിൽ പറഞ്ഞു. പുതിയ സേവനം കാര്യക്ഷമവും സൗകര്യപ്രദവും നേരിട്ടുള്ളതുമായ പേയ്മെൻറിന് സൗകര്യമൊരുക്കുന്നതാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
സേവനത്തിന്റെ പ്രയോജനം ലഭിക്കുന്നതിന് ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്കുമായി ബന്ധപ്പെടാനും നിർദേശിക്കുന്നു.
എ.ഡി.സി.ബി, സി.ബി.ഐ, കൊമോഴ്ഷ്യൽ ബാങ്ക് ഓഫ് ദുബൈ, മഷ്രിഖ്, റാക്ബാങ്ക് എന്നിവയാണ് ഇൻസ്റ്റാൾമെൻറ് സൗകര്യം നൽകുന്ന അഞ്ച് ബാങ്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.