ദിബ്ബക്കുസമീപം ഒമാൻ കടലിൽ ചെറു ഭൂചലനം
text_fieldsദുബൈ: യു.എ.ഇയിലെ ദിബ്ബക്ക് സമീപം ഒമാൻ കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷനൽ സെൻറർ ഓഫ് മെറ്റീരിയോളജിയാണ് (എൻ.സി.എം) വെളിപ്പെടുത്തിയത്. യു.എ.ഇ സമയം ഉച്ച 12.14നാണ് ദിബ്ബ തീരത്തിന് സമീപം ഭൂചലനം രേഖപ്പെടുത്തിയത്.
അഞ്ചു കി.മീറ്റർ പരിധിയിൽ ഭൂചലനത്തെതുടർന്ന് താമസക്കാർ ചെറു പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ, യു.എ.ഇയിൽ ഭൂചലനം പ്രത്യാഘാതങ്ങളൊന്നുമുണ്ടാക്കിയില്ലെന്ന് എൻ.സി.എം സ്ഥിരീകരിച്ചിട്ടുണ്ട്.
ചെറുഭൂചലനങ്ങൾ പലപ്പോഴും ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, ഇത് അപകടങ്ങൾക്ക് കാരണമാകാറില്ല. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം ജൂൺ എട്ടിന് രാത്രി 11.01ന് മസാഫിയിൽ രേഖപ്പെടുത്തിരുന്നു. അതിന് മുമ്പ്, മേയ് 29ന് ഒമാൻ കടലിൽ ഉണ്ടായ ചെറിയ ഭൂചലനത്തിൽ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെടുകയുണ്ടായി.
പുലർച്ച 12.12ന് റാസൽഖൈമ തീരത്താണ് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ചെറു ഭൂചലനങ്ങളിൽ ഭയപ്പെടാനില്ലെന്നും മേഖലയിൽ ഭൂകമ്പ സാധ്യതയില്ലെന്നുമാണ് ഭൗമശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.