ദുബൈ: പ്രായപൂർത്തിയായ പെൺകുട്ടി ഇഷ്ടപ്പെട്ട പുരുഷെന വിവാഹം ചെയ്തത് അസാധുവാക്കി കേരള ഹൈക്കോടതി ഇൗയിടെ പുറപ്പെടുവിച്ച വിധി സങ്കടകരമാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബർ. ഇൗ വിധിയോട് കേരള പൊതുസമൂഹം പുലർത്തിയ മൗനമാണ് ഏറെ അപകടകരമെന്നും ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
23 വയസ്സുള്ള ഡോക്ടറായ യുവതി സ്വന്തം ഇഷ്ടം പ്രകാരം ഇസ്ലാം സ്വീകരിക്കുകയും അവർക്കിഷ്ട പുരുഷനെ വിവാഹം കഴിക്കുകയുമാണ് ചെയ്തത്. എന്നാൽ പിതാവിെൻറ ഹരജിയിൽ ഭർത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ കൂടെ പോകാനാണ് ഹൈകോടതി ഉത്തരവിട്ടത്. കോടതിയുടെ തടവിൽ ദിവസങ്ങളോളം കഴിഞ്ഞ യുവതി മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയശേഷമാണ് കോടതിയുടെ വിചിത്രമായ വിധി വരുന്നത്. ഇൗ വിധി സങ്കടകരമാണ്. അതോടൊപ്പം മതനിരപേക്ഷമെന്ന് പറയുന്ന നമ്മുടെ പൊതുസമൂഹം ആ വിധിയിൽ നിശബ്ദത പാലിക്കുന്നത് അപകടകരമായ സാമൂഹിക അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. പരസ്പരം ഇഷ്ടമുള്ളവരെ പരസ്യമായി ചുംബിക്കാൻ അനുവദിക്കണമെന്ന് വാദിക്കുന്നവർ യുവതി സ്വന്തം ഇഷ്ടംപ്രകാരം വരനെ സ്വീകരിച്ചത് അസാധുവാണെന്ന് കോടതി പറയുേമ്പാൾ നിശബ്ദത പാലിക്കുന്നത് കേരളത്തിലുണ്ടായികൊണ്ടിരിക്കുന്ന ഭീഷണമായ ധ്രുവീകരണത്തെക്കുറിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാൻ പ്രഭാഷണ പരമ്പരയിൽ സംസാരിക്കാനെത്തിയതായിരുന്നു എം.എം.അക്ബർ. ജൂൺ ഒന്നിന് ദുബൈ അൽ നാസർ ലീഷർ ലാൻറിൽ രാത്രി പത്തരക്കാണ് പ്രഭാഷണവും സംശയ നിവാരണവും. ‘ഖുര്‍ആന്‍; കാരുണ്യത്തിെൻറയും നീതിയുടെയും‘ എന്നതാണ് വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.