അജ്മാന്: അജ്മാന് ബീച്ചില്‍ ചൂണ്ടയിടാന്‍ ഇറങ്ങിയ മലയാളികളുടെ മൊബൈല്‍ മോഷ്ടിച്ച സംഘത്തെ ഇരുപത്തിനാല് മണിക്കൂറിനകം വലയിലാക്കി. കച്ചവടക്കാരായ മലയാളികളുടെ സമ യോചിത ഇടപെടലാണ് അറബ് വംശജരായ മൂന്നംഗ മോഷണ സംഘത്തെ പോലീസിലേല്‍പ്പിക്കാന്‍ സഹാ യിച്ചത്. വാരാന്ത്യങ്ങളില്‍ അജ്മാന് ബീച്ചില്‍ ചൂണ്ടയിടാന്‍ വരുന്നതാണ് ദുബൈയില്‍ ജോ ലി ചെയ്യുന്ന കായംകുളം സ്വദേശി മനോജും കൂട്ടുകാരും.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത ് മണിയോടെയാണ് ഇവർ എത്തിയത്. വസ്ത്രവും മൊബൈലും മറ്റു സാധനങ്ങളും അടങ്ങിയ ബാഗ് കൂട്ടത്തിലൊരാളെ നോക്കാന്‍ ഏല്‍പ്പിച്ച് മനോജും കൂടെയുള്ളവരും കുറച്ച് ദൂരേക്ക് ചൂണ്ടയെറിയാന്‍ പോയി. രാത്രി രണ്ടര മണിയോടെ അത് വഴി വന്ന അറബ് വംശജരായ മൂന്ന് പേര് ബാഗ് നോക്കാന്‍ നിന്ന വിഷ്ണുവിനെ തള്ളി താഴെയിട്ട് ശ്രദ്ധ തെറ്റിച്ച് ബാഗിലുണ്ടായിരുന്ന മൂന്ന് ഫോണുകള്‍ കവരുകയായിരുന്നു. വീഴ്ചക്കിടെ വിഷ്ണു മോഷണ വിവരം അറിഞ്ഞിരുന്നില്ല. മൂന്ന് മണിയോടെ യുവാക്കൾ ചൂണ്ടയിടല്‍ അവസാനിപ്പിച്ച് തിരികേ പോകാന്‍ നോക്കുന്ന സമയത്താണ് ബാഗിലുണ്ടായിരുന്ന ചില്ലറകള്‍ പുറത്ത് ചിതറി കിടക്കുന്നത് കാണുന്നത്. പരിശോധിച്ചപ്പോള്‍ മൂന്ന് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. മറ്റൊരു ഫോണില്‍ നിന്ന് തങ്ങളുടെ ഫോണിലേക്ക് വിളിച്ച് നോക്കിയപ്പോഴേക്ക് അത് പ്രവര്‍ത്തന രഹിതമായി കഴിഞ്ഞിരുന്നു.
കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് നൽകിയ ഫോണ്‍ നഷ്ടപ്പെട്ടതില്‍ ചുരുങ്ങിയ ശമ്പളക്കാരനായ മനോജ് അനുഭവിച്ച വിഷമം പറഞ്ഞാൽ തീരില്ല. നേരം വെളുത്തയുടനെ അജ്മാൻ കറാമയിലുള്ള മൊബൈല്‍ മാര്‍ക്കറ്റിലേക്കോടി ഫോണ്‍ നഷ്ടപ്പെട്ട വിവരം കടക്കാരെ ധരിപ്പിച്ചു. അവരുടെ നിർദേശാനുസരണം ഫോണ്‍ ഗൂഗിള്‍ ലോക്ക് ചെയ്യാനും ഏര്‍പ്പാടാക്കി. കഴിഞ്ഞ ആഴ്ച ചൂണ്ടയിടാന്‍ വന്നപ്പോള്‍ കല്ലില്‍ വീണ് തെൻറ ഫോണിെൻറ ഡിസ്പ്ലേ പൊട്ടിയിരുന്നതിനാൽ മാര്‍ക്കറ്റിൽ മൊബൈല്‍ ഡിസ്പ്ലേ മുഖ്യമായും വിതരണം ചെയ്യുന്ന ബില്ടന് എന്ന കടയില്‍ ഇക്കാര്യം പ്രത്യേകം പറേഞ്ഞൽപ്പിക്കുകയും ചെയ്തു. അന്ന് രാത്രി പന്ത്രണ്ട് മണിയോടെ എത്രയും പെട്ടന്ന് കറാമയിലെ മൊബൈല്‍ ഷോപ്പിലേക്ക് എത്താന്‍ പറഞ്ഞ് മനോജിന് ഫോണ്‍ വിളി വന്നു. ഖത്തര്‍ അല നാദ എന്ന കടയില്‍ ഫോണുമായി മൂന്ന് യുവാക്കൾ എത്തിയതിനെ തുടർന്നായിരുന്നു അത്. മോഷ്ടിച്ച ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത സംഘം മനോജിെൻറ ഫോണ്‍ ഗൂഗിള്‍ ലോക്ക് ആയതിനാല്‍ അത് തുറക്കാന്‍ കൊണ്ട് വന്നതായിരുന്നു.
നേരത്തെ പറഞ്ഞ അടയാളങ്ങള്‍ ശ്രദ്ധയില്‍ പെട്ട കച്ചവടക്കാര്‍ നേരെയാക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞു വൈകിച്ച് മനോജിനെ എത്തിക്കുകയായിരുന്നു. വിവരം പരിസരത്ത് അറിഞ്ഞതോടെ സമീപത്തുള്ള കച്ചവടക്കാരെല്ലാം പുറത്ത് കാത്ത് നിന്നിരുന്നു. മനോജ് വന്നു ഫോണ്‍ തിരിച്ചറിഞ്ഞതോടെ മോഷ്ടാക്കളെ അകത്താക്കി കട പൂട്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന് പോലീസ് മുഴുവന്‍ പ്രതികളെയും പിടികൂടുകയായിരുന്നെന്നു കടയുടമ കൊയിലാണ്ടി സ്വദേശി റിയാസ് പറഞ്ഞു. ഇതിനൊപ്പം നഷ്ടപ്പെട്ട സുഹൃത്തിെൻറ ഐ ഫോണ്‍ സമീപത്തുള്ള പാകിസ്താനിയുടെ കടയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
ഫോര്‍മാറ്റ് ചെയ്ത ഐ ഫോണ്‍ ഐ ക്ളൌഡ് ലോക്ക് ആയതിനാല്‍ തുറക്കാന്‍ വേണ്ടി പാകിസ്താനിയുടെ കടയില്‍ ഇവര്‍ തന്നെ ഏല്‍പ്പിച്ചതായിരുന്നു. എന്നാല്‍ മൂന്നാമത്തെ ഫോണ്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. നഷ്ടപ്പെട്ട തങ്ങളുടെ ഫോണും മനസമാധാനവും വീണ്ടെടുക്കാൻ സഹായിച്ച സുമനസുകൾക്ക് നന്ദി പറയുകയാണ് മനോജ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവർത്തിക്കാതിരിക്കാനാണ് തങ്ങള്‍ ഒന്നിച്ച് പരിശ്രമിക്കുന്നതെന്ന് കച്ചവടക്കാരനായ കൊളത്തൂര്‍ റഹ്മാന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.