അബൂദബി: തലസ്ഥാന നഗരിയിൽനിന്ന് 30 കിലോ മീറ്റർ അകലെയുള്ള റിയാദ് സിറ്റി പാർപ്പിട സമുച്ചയത്തിലെ കോർട്ട് യാർഡ് മാൾ റീട്ടെയിൽ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ അബൂദബി സർക്കാർ കമ്പനിയായ മോഡേൺ പ്രോപ്പർട്ടീസും ലുലു ഗ്രൂപ്പും ഒപ്പുവെച്ചു.
റിയാദ് സിറ്റിയിലെ 8683 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വാണിജ്യ സമുച്ചയത്തിൽ റെസ്റ്റാറൻറുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ, ഹൈപ്പർമാർക്കറ്റ് എന്നിവ ഉൾപ്പെടുന്നു. ഇൗ വർഷം അവസാനത്തോടെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. റിയാദ് സിറ്റിയിൽ ലുലുഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നതായും മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെയും റെസിഡൻഷ്യൽ കമ്യൂണിറ്റികളിലെയും ഉപഭോക്താക്കൾക്ക് ആയാസരഹിതമായി ഉന്നത നിലവാരമുള്ള ഷോപ്പിങ് സൗകര്യം ഒരുക്കുന്നതിൽ ലുലു ഗ്രൂപ് ഏറെ ശ്രദ്ധചെലുത്തുന്നതായും യൂസഫലി ചൂണ്ടിക്കാട്ടി.
റിയാദ് സിറ്റി പദ്ധതിയിൽ 28,574 പാർപ്പിട്ട പ്ലോട്ടുകൾ, 26,696 വില്ലകൾ, ടൗൺ ഹൗസുകൾ, നാല് സർവകലാശാല, 33 സ്കൂൾ, ആശുപത്രി, ക്ലിനിക്, പള്ളികൾ, സിവിൽ ഡിഫൻസ് സെൻററുകൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു. പൗരന്മാർക്കും താമസക്കാർക്കും ഉന്നത നിലവാരമുള്ളതും ആധുനികരീതിയിലുള്ളതുമായ പാർപ്പിട സമുച്ചയങ്ങളാണ് പൂർത്തീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.