ദുബൈ: യു.എ.ഇയിലെ മോങ്ങത്തുകാരുടെ കൂട്ടായ്മയായ മോങ്ങം എമിറേറ്റ്സ് നാലാമത് വാർഷികം 'സ്നേഹ സംഗമം 2020' വെർച്വൽ കോൺഫറൻസ് വഴി സംഘടിപ്പിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ചു മോങ്ങത്തിെൻറ സമഗ്ര വികസനം ലക്ഷ്യമാക്കിയ പ്രമേയം അവതരിപ്പിച്ചു. മോങ്ങം ടൗൺഷിപ് ഉൾക്കൊള്ളുന്ന വിവിധ ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ സംഗമവും നടന്നു.
അഞ്ചാം വാർഡിൽ മത്സരിക്കുന്ന അഭിലാഷ് അപ്പാട (യു.ഡി.എഫ്), ചന്ദ്രൻ ബാബു (എൽ.ഡി.എഫ്), ആറാം വാർഡ് സ്ഥാനാർഥികളായ സി.കെ അനീസ് ബാബു (യു.ഡി.എഫ്), എം. റഫീഖ് ബാബു (എൽ.ഡി.എഫ്), ഏഴാം വാർഡിലെ സി.കെ. സുലൈഖ (യു.ഡി.എഫ്), സുഹ്‌റാബി കോടിത്തൊടിക (എൽ.ഡി.എഫ്), പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ജനവിധി തേടുന്ന പി.സി. അബ്ദുറഹിമാൻ (യു.ഡി.എഫ്), കോടിത്തൊടിക അബ്ദുറഹ്മാൻ മാസ്റ്റർ (എൽ.ഡി.എഫ്) എന്നിവർ വികസന കാഴ്ചപ്പാടുകൾ പരിപാടിയിൽ പങ്കുവെച്ചു.
വാർഷികാഘോഷം കോടാലി ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി സ്ഥാപക നേതാവ് അൽമാജാൽ അബ്ദുറഹ്മാൻ ഹാജി മുഖ്യാതിഥിയായിരുന്നു. മോങ്ങം എമിറേറ്റ്സ് പ്രസിഡൻറ് അലവി ചെങ്ങോടാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. ഇർഷാദ് മോങ്ങം റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ റഷീദ് ടി.പി, സാജിദ് ചെങ്ങോടാൻ, അബ്ദുൽ ജബ്ബാർ ഹാജി, അബ്ദുൽ അസീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
അഷ്‌റഫ് സൽവ, സി.ടി. മുഹമ്മദുണ്ണി ഹാജി, റാഫി കൊല്ലോടിക, സി.കെ. മുനീർ, ശരീഫ് കൊല്ലോടിക, അബ്ദുൽ ജലീൽ പുളിയക്കോടൻ, അജേഷ് സാബു, മുനവ്വർ കുറുങ്ങാടൻ, ഷഫീഖ് പറമ്പൻ, റഷീദ് വട്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡ് പശ്ചാത്തലത്തിൽ നിലവിലെ കമ്മിറ്റി ഒരു വർഷം തുടരാനും തീരുമാനിച്ചു. പി.പി. സവാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.