കാണാൻ അതിമനോഹരിയായ ഈ ചെടിയെ മങ്കി ബ്രഷ് അല്ലെങ്കിൽ മങ്കി ബ്രഷ് വൈൻ എന്നാണ് അറിയപ്പെടുന്നത്. തെക്കേ അമേരിക്ക ആണ് ജന്മദേശം. കട്ടിയുള്ള തടിയോട് കൂടിയ വള്ളി ചെടിയാണ്. വേറൊരു ചെടിയുടേയോ മതിലിലോ നമുക്ക് പടർത്തി വിടാം. നല്ല ഭംഗിയാണ് പൂക്കൾ കാണാൻ. ആറ് മീറ്റർ പൊക്കത്തിൽ വരെ വളരും. തീ കത്തി നിൽക്കുന്ന പോലെ തോന്നിക്കും ഇതിന്റെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കണ്ടാൽ. മഞ്ഞയും ചുവപ്പും ചേർന്ന നിറത്തോട് കൂടിയതാണ് പൂക്കൾ. ലാൻഡ്സ്കേപ്പിങ് ചെയ്യാൻ സാധാരണ ഉപയോഗിക്കാവുന്ന ചെടിയാണിത്. ഇതിന്റെ കമ്പ് വെട്ടി കിളിപ്പിച്ചെടുക്കാം. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്. പൂക്കൾ വസന്തകാലത്തും ആൻഡ് വേനൽകാലത്തും കാണപ്പെടാറുണ്ട്. അതിനുശേഷം പ്രൂൺ ചെയ്തു കൊടുക്കാം. ഇതൊരു ഇത്തിൾ കണ്ണി വർഗ്ഗത്തിൽ പെട്ടതാണ്. മറ്റു ചെടികളിൽ നിന്ന് അതിന്റെ ആഹാരം വലിച്ചെടുക്കുന്ന രീതിയാണ് ഇത്തിൾകണ്ണിച്ചെടികളുടേത്. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടിയിലോ തറയിലോ വെക്കാം. ചാണകപ്പൊടി, ചകിരിച്ചോറ്, എല്ലുപൊടി എന്നിവ ചേർത്ത് പോട്ടിങ് മിക്സ് തയാറാക്കാം. ഇതിന്റെ ഇലകൾക്കും ഒരു പ്രത്യേക ഭംഗിയാണ്. വളഞ്ഞു അടുത്ത് അടുത്തുള്ള ഇലകളാണിതിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.