ദുബൈ: മങ്കിപോക്സ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റീൻ മാനദണ്ഡങ്ങളുമായി ദുബൈ ഹെൽത്ത് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ ഗൈഡ് ഡി.എച്ച്.എ പുറത്തിറക്കി. മങ്കി പോക്സ് ബാധിച്ച വ്യക്തിയുമായോ മൃഗങ്ങളുമായോ ദീർഘ ദിവസം സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കാണ് പുതിയ മാനദണ്ഡം ബാധകമാവുക.
21 ദിവസമാണ് ക്വാറന്റീൻ. അറ്റാച്ച്ഡ് ബാത്ത് റൂമും വായുസഞ്ചാരവുമുള്ള ഒറ്റ മുറിയിലായിരിക്കണം താമസം. ഈ വസ്തുക്കൾ മറ്റാരും ഉപയോഗിക്കരുത്. പനി, ചൊറിഞ്ഞുപൊട്ടൽ പോലുള്ളവയുണ്ടോ എന്ന് ശ്രദ്ധിക്കണം. ദിവസവും ശരീരോഷ്മാവ് പരിശോധിക്കണം. കൈ വൃത്തിയായി കഴുകണം. വസ്ത്രങ്ങൾ പ്രത്യേകം കഴുകണം. എന്തെങ്കിലും ലക്ഷണം കണ്ടാൽ ഡി.എച്ച്.എയുടെ കോൾസെന്ററിൽ (800342) വിളിക്കണം. രക്തം, അവയവം, കോശങ്ങൾ തുടങ്ങിയവ ദാനം ചെയ്യരുത്. മുലപ്പാൽ നൽകരുത്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പി.സി.ആർ ലാബ് പരിശോധന ആവശ്യമില്ല. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യ കേന്ദ്രങ്ങളിലോ പോകണം. പോസിറ്റിവായാൽ ഐസൊലേഷൻ നടപടി സ്വീകരിക്കണം. നെഗറ്റിവാണെങ്കിൽ 21 ദിവസത്തെ ക്വാറന്റീൻ തുടരണമെന്നും ഡി.എച്ച്.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.