അബൂദബി: കേരള സോഷ്യൽ സെന്റർ 12ാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ആറാംദിനം ചമയം തിയറ്റേഴ്സ് ഷാർജ അവതരിപ്പിച്ച ‘ടോയ്മാൻ’ ശ്രദ്ധേയമായി. രാഷ്ട്രീയ ആക്ഷേപഹാസ്യ നാടകമായ ടോയ്മാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന കൃതിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് ഹാസ്യത്തിന്റെയും ഭീകരതയുടെയും സ്പർശത്തോടെ ഭയപ്പെടുത്തുന്ന വർത്തമാന ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ അനാവരണം ചെയ്യുന്നതായിരുന്നു.
ഫാഷിസം സമൂഹത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന ഭയാനകമായ പ്രത്യയശാസ്ത്രമായി എങ്ങനെ പരിണമിക്കുന്നു എന്ന് നാടകം പറയുന്നു. പ്രശസ്ത നാടക പ്രവർത്തകൻ അഭിമന്യു വിനയകുമാറാണ് നാടക രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നൗഷാദ് ഹസ്സൻ, അഷ്റഫ് കിരാലൂർ, സുജ അമ്പാട്ട്, പൂർണ, കവിത ഷാജി, പ്രീത തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.