ദുബൈ: ദേശീയ അണുനശീകരണ പദ്ധതി ദീർഘിപ്പിച്ചതിനെ തുടർന്ന് ദുബൈയിൽ മുഴുസമയവും നി യന്ത്രണമേർപ്പെടുത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഭക്ഷ്യവസ്തുക്കളും മരുന് നും വാങ്ങാനല്ലാതെ വീടിനു പുറത്തിറങ്ങരുതെന്ന ഉത്തരവ് കർശനമാക്കിയതോടെ വീടുകളില ും ഫ്ലാറ്റുകളിലും തന്നെയാണ് ജനങ്ങൾ. അടിയന്തര ഘട്ടങ്ങളിൽ പുറത്തിറങ്ങണമെങ്കിൽ അധ ികൃതർ തയാറാക്കിയ പ്രത്യേക മൂവ് പെർമിറ്റ് വെബ്സൈറ്റ് വഴി അപേക്ഷ നൽകി അനുമതി സ്വന്തമാക്കണം. ദുബൈ പൊലീസ് തയാറാക്കിയ വെബ്സൈറ്റിന് ഓരോ മിനിറ്റിലും സ്വീകരിക്കാൻ കഴിയുന്നത് 1200ഓളം അഭ്യർഥനകളാണ്. എന്നാൽ, ഇതിെൻറ ഇരട്ടിയെന്നോണമാണ് അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കുന്നു.
ഇതുകൊണ്ടുതന്നെ പെർമിറ്റ് ലഭ്യമാക്കുന്നതിനും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനും കാലതാമസം നേരിടുന്നതായി അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു. ‘മൂവ് പെർമിറ്റ് സൈറ്റിന് മിനിറ്റിൽ 1200 പെർമിറ്റ് അഭ്യർഥനകൾ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ. ചിലപ്പോൾ ഓൺലൈൻ ട്രാഫിക് കാരണം പെർമിറ്റ് നൽകുന്നത് വൈകും. ഭക്ഷണം, മരുന്ന് വാങ്ങൽ, ആശുപത്രി സംബന്ധമായ ആവശ്യങ്ങൾ എന്നിവക്ക് മാത്രമേ പെർമിറ്റിന് അപേക്ഷിക്കാവൂ എന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ആവശ്യത്തിനനുസരിച്ചുള്ള ഭക്ഷ്യവിഭവങ്ങൾ സമീപപ്രദേശങ്ങളിൽ നിന്നുതന്നെ ലഭിക്കുമെന്നും ഒരുതവണ തന്നെ വേണ്ടത്ര വാങ്ങി സൂക്ഷിച്ചാൽ ദിവസവും പുറത്തുപോകുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അണുനശീകരണ പദ്ധതി 24 മണിക്കൂർ വ്യാപിച്ചതോടെ 999 എന്ന അടിയന്തര കാൾ നമ്പറിൽ പ്രതിദിനം 27,000 കാളുകളാണ് പൊലീസിനെ തേടിയെത്തുന്നതെന്ന് ദുബൈ പൊലീസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഡയറക്ടർ കേണൽ തുർക്കി ബിൻ ഫാരിസ് പറഞ്ഞു. വീട്ടിലിരിക്കാതെ നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരിൽനിന്ന് 2000 ദിർഹം പിഴ ഇൗടാക്കും. പുറത്ത് കറങ്ങിനടക്കുന്ന നിലയിൽ റഡാറുകളിൽ കണ്ടെത്തിയ ആളുകൾക്ക് പിഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ അവരുടെ ഫോണുകളിൽ ശബ്ദസന്ദേശം അയക്കുമെന്നും ദുബൈ പൊലീസ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.