അബൂദബി: ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അബൂദബി റെസിഡന്റ്സ് ഓഫിസ്. ഓട്ടോമോട്ടിവ്, റിയൽ എസ്റ്റേറ്റ്, ആരോഗ്യപരിചരണം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ ഇൻഷുറൻസ്, ബാങ്കിങ് മേഖലകളിലെ വിവിധ സ്ഥാപനങ്ങളുമായും പ്രമുഖ ബ്രാൻഡുകളുമായും കരാറുകളിൽ ഒപ്പിട്ടതിനു പിന്നാലെയാണ് അബൂദബി റെസിഡന്റ് ഓഫിസിന്റെ പ്രഖ്യാപനം.
ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ കാറുകൾ വിലക്കുറവിൽ ബുക്ക് ചെയ്യുന്നതടക്കമുള്ള സൗകര്യങ്ങൾ അനുവദിച്ചിട്ടുണ്ട്. താമസം, ഭക്ഷണം, സ്പാ, ചികിത്സ, ജിംനേഷ്യം തുടങ്ങിയ ഇടങ്ങളിൽ ഗോൾഡൻ വിസക്കാർക്ക് പ്രീമിയം പാക്കേജുണ്ടാവും. പ്രത്യേക വാർഷിക പാക്കേജുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അബൂദബിയെ വ്യവസായ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അബൂദബി റെസിഡന്റ്സ് ഓഫിസിന്റെ നീക്കം. ഗോൾഡൻ വിസ ഉടമകൾക്ക് അബൂദബിയിൽ സുഖപ്രദമായ ജീവിതം ഒരുക്കിനൽകുന്നതിനുള്ള സേവനങ്ങൾ നൽകുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അബൂദബി റെസിഡന്റ്സ് ഓഫിസ് ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹാരിബ് അൽ മഹീരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.