ദുബൈ: ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് കോവിഡ് കാലം പഠിപ്പിക്കുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. ഇതിൽനിന്ന് പാഠമുൾക്കൊണ്ട് ഭക്ഷ്യസുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ-ജല സുരക്ഷയുമായി ബന്ധപ്പെട്ട് അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ-ജല സുരക്ഷയെ യു.എ.ഇ സർക്കാർ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ദേശീയ സുരക്ഷയുടെ ഭാഗം കൂടിയാണിത്. ഭക്ഷ്യ-ജല വിഭവങ്ങളുടെ സുസ്ഥിരതയാണ് രാജ്യത്തിെൻറ വികസനം ഉറപ്പാക്കുന്നത്. ഭക്ഷ്യ മേഖലയിൽ സാങ്കേതികവിദ്യയും വിദേശ സഹകരണവും ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് ശൈഖ് മുഹമ്മദ് ഭക്ഷ്യസുരക്ഷ സഹമന്ത്രി മറിയം ബിൻത് മുഹമ്മദ് സഈദിന് നിർദേശം നൽകി.
ഈ മേഖലയിൽ കൈക്കൊണ്ട നടപടികളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. പ്രാദേശിക-രാജ്യാന്തര പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്്. ഇത് മേഖലക്ക് കൂടുതൽ കരുത്തുപകരുമെന്നും അവർ പറഞ്ഞു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.