ഷാർജ: വരുന്ന അധ്യയന വർഷത്തിൽ പുതിയ നഴ്സറികൾ സ്ഥാപിക്കുന്നതിനായുള്ള ഷാർജ എജുക്കേഷൻ അക്കാദമിയുടെ (എസ്.ഇ.എ) പദ്ധതിക്ക് ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. എമിറേറ്റിൽ 600ഓളം കുട്ടികൾ പ്രവേശനത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നഴ്സറികൾ സ്ഥാപിക്കുന്നത്.
അൽ സുയൂഹ്, വാസിത് സബർബ് എന്നിവിടങ്ങളിലാണ് പുതിയ നഴ്സറികൾ സ്ഥാപിക്കുക. ഇവിടങ്ങളിൽ 178 കുട്ടികൾക്ക് വീതം പ്രവേശനം നൽകും. വെയിറ്റിങ് ലിസ്ലുള്ള 141 കുട്ടികൾക്ക് പ്രവേശനം നൽകാനായി നഴ്സറികൾ വാടകക്ക് എടുക്കാനും പദ്ധതിയുണ്ട്.
അൽ ഹുമൈറയിൽ ഒരു നഴ്സറി അനുവദിക്കുകയും മധ്യമേഖലയിലെ നഴ്സറികൾ വിപുലപ്പെടുത്തുകയും ചെയ്യും. ഇതുവഴി വെയിറ്റിങ് ലിസ്റ്റിലുള്ള 40 കുട്ടികൾക്ക് പ്രവേശനം സാധ്യമാക്കും.
കോർഫുക്കാനിലും കൽബയിലും അടഞ്ഞുകിടക്കുന്ന നഴ്സറികൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇവിടങ്ങളിൽ 31 കുട്ടികൾക്ക് വീതം പ്രവേശനം നൽകും. ദിബ അൽ ഹിസാനിൽ 25 കുട്ടികൾക്ക് പ്രവേശനം നൽകാനായി പുതിയ നഴ്സറികളുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.