ദുബൈ: കനത്ത മഴക്ക് ശേഷം അൽ ബർഷ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായത് 200ലേറെ പേർ. നിശ്ചയദാർഢ്യ വിഭാഗക്കാരും വയോധികരും അടക്കം പൗരന്മാരും താമസക്കാരും ശുചീകരണ യജ്ഞത്തിൽ അണിനിരന്നു. വീടുകൾക്കും പള്ളികൾക്കും ചുറ്റുമുള്ള തെരുവുകളും അയൽപക്കങ്ങളും വൃത്തിയാക്കാൻ ദുബൈ പൊലീസ് ജീവനക്കാരും കമ്യൂണിറ്റി അംഗങ്ങളും അടങ്ങുന്ന സന്നദ്ധ സംഘങ്ങളാണ് രംഗത്തിറങ്ങിയത്.
‘ദുബൈക്കായി ഒരു മണിക്കൂർ’ എന്ന പേരിലാണ് ശുചീകരണ പദ്ധതി നടപ്പിലാക്കിയത്. പ്രതികൂല കാലാവസ്ഥ സാഹചര്യത്തിലും ശേഷവും പൗരന്മാരും താമസക്കാരും ഒത്തുചേരുകയും നാശനഷ്ടങ്ങൾ ലഘൂകരിക്കാൻ ഔദ്യോഗിക സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചുവെന്ന് അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. മജീദ് അൽ സുവൈദി പറഞ്ഞു.
സ്റ്റേഷനിലെ കമ്മ്യൂണിറ്റി ഉത്തരവാദിത്തത്തിന്റെ ഭാഗമായി അധികാര പരിധിക്കുള്ളിലെ റോഡുകളും തെരുവുകളും വൃത്തിയാക്കാനാണ് ‘ദുബൈക്കായി ഒരു മണിക്കൂർ‘ സംരംഭം പ്രഖ്യാപിച്ചത്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 200ലധികം സന്നദ്ധപ്രവർത്തകർ പൊലീസിനൊപ്പം പദ്ധതിയിൽ പങ്കാളികളായതായി അൽ സുവൈദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.