ഷാർജ: തൊഴിലാളികൾക്കായുള്ള ഈദ് ആഘോഷമായ 'കാർണിവൽ വിത്ത് വർക്കേഴ്സ്'നടക്കുന്ന അൽസജാ ലേബർ പാർക്കിൽ പെരുന്നാൾ നമസ്കാരത്തിന് അണിനിരന്നത് നാലായിരത്തോളം തൊഴിലാളികൾ. തൊഴിലാളികളോടൊപ്പം ഷാർജയിലെ സംഘടന പ്രവർത്തകരും ബലിപെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 5000ത്തിലധികം തൊഴിലാളികൾക്ക് കുടിവെള്ളവും ആഹാരവും വിതരണംചെയ്തു. എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റിയും സംഘടനകളും ചേർന്ന് പുതുവസ്ത്രങ്ങൾ, തൊപ്പി, മുഖാവരണം എന്നിവയാണ് തൊഴിലാളികൾക്ക് നൽകിയത്.
ഷാർജ സർക്കാറിന്റെ ലേബർ സ്റ്റാൻഡേഡ്സ് ഡവലപ്മെന്റ് അതോറിറ്റിയാണ് തൊഴിലാളികൾക്കായി ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകളുമായും ഇന്ത്യൻ അസോസിയേഷൻ ഷാർജയുമായും സഹകരിച്ചാണ് 'കാർണിവൽ വിത്ത് വർക്കേഴ്സ്'നടക്കുന്നത്. കലാ-സാംസ്കാരിക-ബോധവത്കരണ പരിപാടികളും സൗജന്യ മെഡിക്കൽ പരിശോധനകളും ലീഗൽ-മോട്ടിവേഷനൽ സെഷൻസും ഈദ് ബസാറുമൊക്കെ അടക്കം വിപുലമായ ആഘോഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ജൂൺ 30ന് തുടങ്ങിയ പരിപാടി ജൂലൈ 15ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.