നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച മാതാവിന് തടവുശിക്ഷ

ദുബൈ: നവജാത ശിശുവിനെ ആശപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാവിന് രണ്ടുമാസം തടവുശിക്ഷ. മാതാവ് രാജ്യം വിട്ടതിനാൽ ഇവരുടെ അസാന്നിധ്യത്തിലാണ് കോടതി വിധി. മാസം തികയാതെയാണ് ഇവർ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുഞ്ഞുങ്ങൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് കുട്ടിയെ മാറ്റി. ഈയവസരത്തിൽ മാതാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. മൂന്നു മാസത്തിന് ശേഷം ഇവർ ആശുപത്രിയിൽ വന്നെങ്കിലും കുട്ടിയെ കൊണ്ടുബോകാൻ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടിയെ സംരക്ഷിക്കുന്നതിനായി മാതാവിനെ പൊലീസ് അന്വേഷിച്ചപ്പോഴാണ് ഇവരുടെ സ്വന്തം രാജ്യത്തേക്ക് കടന്നതായി കണ്ടെത്തിയത്. ഏഷ്യൻ വംശജയാണ് യുവതിയെ അധികൃതർ വെളിപ്പെടുത്തി.

Tags:    
News Summary - Mother jailed for abandoning newborn baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.