‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​’ 140 കോ​ടി സ​മാ​ഹ​രി​ച്ചു

ദു​ബൈ: ലോ​ക​ത്താ​ക​മാ​നം വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്​ രൂ​പ​പ്പെ​ടു​ത്തി​യ ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​’​ പ​ദ്ധ​തി​യി​ലേ​ക്ക്​ ഇ​തി​ന​കം ല​ഭി​ച്ച​ത്​ 140 കോ​ടി ദി​ർ​ഹം. റ​മ​ദാ​നി​ൽ 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഫ​ണ്ട്​ സ്വ​രൂ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ്​ ആ​ഴ്ച​ക​ൾ​ക്ക​കം ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി വ​ഴി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ്​​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​നി​ന്​ മു​ന്നേ​ടി​യാ​യാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. വി​വി​ധ ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ്​ ദു​ർ​ബ​ല സ​മൂ​ഹ​ങ്ങ​ൾ​ക്കു​വേ​ണ്ടി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഫ​ണ്ട്​ ശേ​ഖ​ര​ണം ടാ​ർ​ഗ​റ്റ്​ മ​റി​ക​ട​ന്ന​ത്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്,​ എ​ക്സ്​ അ​ക്കൗ​ണ്ട്​ വ​ഴി​യാ​ണ്​ ഇ​ക്കാ​ര്യം​ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

റ​മ​ദാ​നി​ന്‍റെ അ​വ​സാ​ന ദി​ന​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കു​മ്പോ​ൾ, മാ​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച സം​രം​ഭം പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. മാ​താ​ക്ക​ൾ സ​മൂ​ഹ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്ന ദൗ​ത്യ​ത്തി​ൽ​നി​ന്ന്​ പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ്​ ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​’ എ​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്കം​കു​റി​ച്ച​ത്. ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​രു​ടെ മാ​താ​ക്ക​ളു​ടെ പേ​രി​ൽ സം​ഭാ​വ​ന ചെ​യ്യാ​നാ​ണ്​ കാ​മ്പ​യി​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. യു.​എ.​ഇ ആ​രം​ഭി​ച്ച മു​ൻ​കാ​ല ചാ​രി​റ്റി, മാ​നു​ഷി​ക സം​രം​ഭ​ങ്ങ​ളു​ടെ വി​ജ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഈ ​കാ​മ്പ​യി​ൻ. റ​മ​ദാ​നി​ലെ ര​ണ്ടാ​ഴ്ച​യി​ൽ 77 കോ​ടി ദി​ർ​ഹം സ​മാ​ഹ​രി​ച്ച പ​ദ്ധ​തി, പി​ന്നീ​ടു​ള്ള ഒ​രാ​ഴ്ച​ക്കി​ടെ​യാ​ണ്​ ഇ​ര​ട്ടി​യോ​ളം ഫ​ണ്ട്​ കൂ​ടി നേ​ടി​യ​ത്. യു.​എ.​ഇ​യി​ലെ നി​ര​വ​ധി വ്യ​വ​സാ​യി​ക​ളും സം​രം​ഭ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി.

Tags:    
News Summary - Mother's Endowment collected 140 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.