കുവൈത്ത് സിറ്റി: കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും പുകവലി നിരോധിക്കാൻ നീക്കം. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റി നിർദേശം അംഗീകരിച്ചു. പരിസ്ഥിതി കുടുംബ നിയമങ്ങൾക്ക് അനുസൃതമായി നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുകവലി അനുവദിക്കുന്ന തരത്തിലുള്ള പരിഷ്കരണ നിർദേശമാണ് മുനിസിപ്പൽ സമിതി മുന്നോട്ടുവെച്ചത്. വിഷയം എക്സിക്യൂട്ടിവ് ബോഡിയുടെയും നിയമവിഭാഗത്തിന്റെയും അഭിപ്രായത്തിന് അയക്കാൻ തീരുമാനിച്ചതായി മുനിസിപ്പൽ കൗൺസിൽ അംഗം ഫഹദ് അൽ അബ്ദുൽ ജദർ പറഞ്ഞു. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള പുകവലി നിയന്ത്രിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ശരാശരി പുകവലി കൂടുതലുള്ള രാജ്യം കുവൈത്താണ്. ലബനാനു പിന്നിൽ അറബ് മേഖലയിൽ രണ്ടാമതാണ് രാജ്യം. കുവൈത്ത് ആരോഗ്യമന്ത്രാലയം പുകവലി നിർത്താൻ സഹായിക്കുന്ന 11 ക്ലിനിക്കുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.