ദുബൈ: മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവിനെയും ആർദ്രത നിറഞ്ഞ എഴുത്തുകാരനെയും പകരംവെക്കാനാവാത്ത പ്രഭാഷകനെയുമാണ് മാതൃഭൂമി എം.ഡി എം.പി. വീരേന്ദ്രകുമാറിന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് യു.എ.ഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തക കൂട്ടായ്മ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിൽ സമയവും ഉൗർജവും ചെലവിട്ടില്ലായിരുന്നുവെങ്കിൽ കൂടുതൽ തത്വചിന്താപരമായ സംഭാവനകൾ സാംസ്കാരിക കേരളത്തിന് നൽകാൻ അദ്ദേഹത്തിനാകുമായിരുന്നു.
മതേതര ചിന്തകളുടെയും പരിസ്ഥിതി സൗഹാർദത്തിെൻറയും വിത്തുകൾ കേരളത്തിെൻറ പൊതുമണ്ഡലങ്ങളിൽ വിതറിയ രചനകളും പ്രഭാഷണങ്ങളും മതി വീരേന്ദ്രകുമാറിനെ എക്കാലത്തേക്കും ഒാർമയിൽ സൂക്ഷിക്കുവാൻ എന്നും അനുശോചന സംഗമം അഭിപ്രായപ്പെട്ടു.
കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഒാൺലൈൻ മുഖേനെ ഒരുക്കിയ അനുശോചന പരിപാടിയിൽ കോഒാർഡിനേറ്റർ നിഷ് മേലാറ്റൂർ മോഡറേറ്ററായി. മാതൃഭൂമി മിഡിൽ ഇൗസ്റ്റ് ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രൻ, റേഡിയോ ഏഷ്യാ പ്രോഗ്രാം ഡയറക്ടർ രമേഷ് പയ്യന്നൂർ, മീഡിയ വൺ മിഡിൽ ഇൗസ്റ്റ് വാർത്താവിഭാഗം മേധാവി എം.സി.എ. നാസർ, സിറാജ് എഡിറ്റർ ഇൻ ചാർജ് കെ.എം. അബ്ബാസ്, മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസ്കർ രാജ്, ജയ്ഹിന്ദ് ടി.വി മിഡിൽ ഇൗസ്റ്റ് എഡിറ്റോറിയൽ ഹെഡ് എൽവിസ് ചുമ്മാർ, മനോരമ യു.എ.ഇ ബ്യൂറോ ചീഫ് രാജു മാത്യൂ, ഗൾഫ് മാധ്യമം യു.എ.ഇ ബ്യൂറോ ചീഫ് സവാദ് റഹ്മാൻ, മിഡിൽ ഇൗസ്റ്റ് ചന്ദ്രിക റസിഡൻറ് എഡിറ്റർ ജലീൽ പട്ടാമ്പി, മനോരമ ന്യൂസ് സീനിയർ റിപ്പോർട്ടർ ജോമി അലക്സാണ്ടർ, മനോരമ ഒാൺലൈൻ കറസ്പോണ്ടൻറ് സാദിഖ് കാവിൽ, ഹിറ്റ് എഫ്.എം സീനിയർ ജേർണലിസ്റ്റ് ഫസ്ലു, ഗോൾഡ് എഫ്.എം ന്യൂസ് എഡിറ്റർ റോയ് റാഫേൽ എന്നിവർ സംസാരിച്ചു.
ഏഷ്യാനെറ്റ് വിഷ്വൽ ജേർണലിസ്റ്റ് സുജിത് സുന്ദരേശൻ, മീഡിയാ വൺ ചീഫ് ബ്രോഡ്കാസ്റ്റിങ് ജേർണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ, 24 ന്യൂസ് സീനിയർ കറസ്പോണ്ടൻറ് െഎശ്വര്യ, അമൃത ടി.വി വിഷ്വൽ ജേർണലിസ്റ്റ് ജെറിൻ ജേക്കബ് പടമാടൻ, റേഡിയോ ഏഷ്യ വാർത്താ അവതാരകൻ അനൂപ് കീച്ചേരി എന്നിവർ സംബന്ധിച്ചു. കോ ഒാർഡിനേറ്റർ യുസുഫ് അലി സ്വാഗതവും
േകാ ഒാർഡിനേറ്റർ പ്രമദ് ബി. കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.