ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്) ഗൾഫ് മോഡൽ സ്കൂളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യു.എ.ഇയിലെ വിവിധ സ്കൂളുകളിലെ കെ.ജി മുതൽ ഗ്രേഡ് 11 വരെ ക്ലാസുകളിലെ 1000 ഓളം വിദ്യാർഥികളും വനിതകളും പങ്കെടുത്ത കലാ മത്സരങ്ങൾ നടന്നു. കുട്ടികൾക്കായി ചിത്രരചന, കളറിങ്, ടാലന്റ് ഷോ, ദേശീയഗാനാലാപനം, ആക്ഷൻ സോങ്, പ്രസംഗം, കാലിഗ്രഫി, ബ്രേക്ക് ഔട്ട് യുവർ നോളജ് എന്നീ ഇനങ്ങളിലും വനിതകൾക്ക് പാചകം, ചിത്രകലാ രചന എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ടായിരുന്നു.
സമാപന സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ പി.എസ്. നിസ്താർ സ്വാഗതം പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെടുത്തി നടന്ന ഇന്റർ സ്കൂൾ ക്വിസ് ചാമ്പ്യൻഷിപ് ശ്രദ്ധേയമായി. വ്യക്തിത്വ വികസന പരിശീലകൻ ഡോ. സംഗീത് ഇബ്രാഹീം നയിച്ച മത്സരത്തിൽ ഷാർജ അവർ ഓൺ സ്കൂൾ വിദ്യാർഥികളായ മൻത്താൻ റാണേ, ഇരാജ് നായർ എന്നിവരടങ്ങിയ അർജന്റീന ടീം ഒന്നാം സ്ഥാനം നേടി. പ്രണവ് രാജേഷ് - അമിൽ അബ്ദുൽ മനാഫ് (ക്രൊേയഷ്യ), ആദിത്യ അനുഷ് - ആദിത്യ രാജേഷ് (ഫ്രാൻസ്), അംമനാ ആസാദ് -ആൾറിക് ഡിസൂസ (മൊറോക്കോ) എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനക്കാരായി.
എം.എസ്.എസ് ചെയർമാൻ എം.സി.എ. ജലീൽ അധ്യക്ഷത വഹിച്ചു. പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്ക്കരി മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ദുബൈ പൊലീസ് ഓഫിസർ മിഷാൽ ഡാർവിഷ് അൽ മുത്തവ്വ സമ്മാനദാനം നടത്തി. ക്വിസ് മത്സര വിജയികൾക്കുള്ള ചാമ്പ്യൻസ് ട്രോഫി സിറാജ് ഹംസയും സ്വർണ നാണയങ്ങൾ ഡോ. സാക്കിർ മുഹമ്മദും (ജലീൽ ഹോൾഡിങ്സ്) കൈമാറി. അവാർഡ് വിതരണം ജയകൃഷ്ണൻ (ലൈഫ് ഫാർമസി) നിർവഹിച്ചു. സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.