എം.​എ​സ്.​എ​സ് യു.​എ.​ഇ ഫെ​സ്റ്റ് ഞാ​യ​റാ​ഴ്ച

ദു​ബൈ: എം.​എ​സ്.​എ​സ്​ ദു​ബൈ ക​മ്മി​റ്റി​യു​ടെ യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം ‘യു.​എ.​ഇ ഫെ​സ്റ്റ്’ പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. യു.​എ.​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​മാ​യി 52 സ്കൂ​ളു​ക​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക്ക്​ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 9 വ​രെ ദു​ബൈ ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ളാ​ണ്​ വേ​ദി​യാ​കു​ന്ന​ത്. കെ.​ജി-1 മു​ത​ൽ പ്ല​സ്​ ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​രം, എ​ക്സി​ബി​ഷ​ൻ, സ്ത്രീ​ക​ളു​ടെ ഹെ​ന്ന, കു​ക്ക​റി മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ക​ള​റി​ങ്, പെ​ൻ​സി​ൽ ഡ്രോ​യി​ങ്, മോ​ണോ​ആ​ക്ട്, പ്ര​സം​ഗ​മ​ത്സ​രം, എ​സ്സെ റൈ​റ്റി​ങ്, ഖു​ർ​ആ​ൻ പാ​രാ​യ​ണം എ​ന്നീ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടു​ന്ന സ്കൂ​ളി​ന് ഓ​വ​റോ​ൾ ട്രോ​ഫി​യും ക്വി​സ് വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളും സ​മ്മാ​നം ന​ൽ​കും.

ഡോ. ​സം​ഗീ​ത് ഇ​ബ്രാ​ഹി​മി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക്വി​സ്​ മ​ത്സ​രം. ര​ക്ഷി​താ​ക്ക​ൾ​ക്ക്​ വേ​ണ്ടി സു​സ്ഥി​ര​ത​യെ കു​റി​ച്ച്​ മു​ഷ്ബീ​റ യൂ​സു​ഫും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ്​ ഫ്യൂ​ച്ച​ർ എ​ജു​ക്കേ​ഷ​നെ കു​റി​ച്ച്​ ഡോ. ​സാ​ഹി​ദ്​ ചോ​ല​യി​ലും ഇ.​എ​ൻ.​ടി പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച്​ ഡോ. ​ര​ഞ്ജി​ത്ത്​ വെ​ങ്കി​ടാ​ച​ല​വും ഡി​ജി​റ്റ​ൽ കാ​ല​ത്തെ പാ​ര​ൻ​റി​ങ് സം​ബ​ന്ധി​ച്ച്​ ഡോ. ​ഷ​റ​ഫു​ദ്ദീ​ൻ ക​ട​മ്പോ​ടും ക്ലാ​സു​ക​ൾ ന​യി​ക്കും.

ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി കൗ​ൺ​സ​ലി​ങ്​ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വ​സ​രം പ​ര​മാ​വ​ധി ര​ക്ഷി​താ​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും എം.​എ​സ്.​എ​സ്​ മീ​ഡി​യ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്ഷാ​ഫി ചാ​വ​ക്കാ​ട് അ​റി​യി​ച്ചു.

Tags:    
News Summary - M.S.S UAE Fest on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.