അബൂദബി: ജീവകാരുണ്യ, സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുവകലാ സാഹിതി അബൂദബി നല്‍കിവരുന്ന ഈ വര്‍ഷത്തെ മുഗള്‍ ഗഫൂര്‍ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്. മുഗള്‍ ഗഫൂറിന്‍റെ പത്താമത് അനുസ്മരണ സമ്മേളനത്തില്‍ മുന്‍ മന്ത്രി കെ.ഇ. ഇസ്മായിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ലൂയിസ് കുര്യാക്കോസ് എറണാകുളം ഉദയംപേരൂര്‍ സ്വദേശിയും അബൂദബി സണ്‍റൈസ് മെറ്റല്‍ മാനേജിങ് ഡയറക്ടറും അബൂദബി മലയാളി സമാജത്തിന്‍റെ രക്ഷാധികാരിയുമാണ്. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ നാട്ടിലും യു.എ.ഇയിലും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രതിസന്ധിയിലായിരുന്ന അബൂദബി മലയാളി സമാജത്തിനായി നടത്തിയ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. അബൂദബിയില്‍ യുവകലാസാഹിതി സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് യുവകലാ സാഹിതി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.