ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ ഔദ്യോഗിക സന്ദർശനത്തിന് ഓസ്ട്രിയൻ തലസ്ഥാനമായ വിയനയിലെത്തി.
ചാൻസലർ സെബാസ്റ്റ്യൻ കുർസ്, ശൈഖ് മുഹമ്മദിനെ വിയന അന്തരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഇരുനേതാക്കളും പിന്നീട് നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും വർധിപ്പിക്കാനും തീരുമാനിച്ചു.
ഇരുരാജ്യങ്ങളെയും ബാധിക്കുന്ന വിവിധ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ വന്നു. ശൈഖ് മുഹമ്മദിെൻറ സന്ദർശനം ബന്ധം മെച്ചപ്പെടുത്താനും സഹകരണം വർധിപ്പിക്കാനും സഹായിക്കുമെന്ന് ചാൻസലർ പറഞ്ഞു.
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻതഹ്നൂൻ ആൽ നെഹ്യാൻ, അബൂദബി എയർപോർട്ട് ചെയർമാൻ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജബർ, ഓസ്ട്രിയയിലെ യു.എ.ഇ അംബാസഡർ ഇബ്രാഹിം സാലിം അൽ മുഷാറഖ് തുടങ്ങിയവർ ശൈഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.