മുഹമ്മദ് ഹനീഫ 

കൊട്ടാര ജീവിതമവസാനിപ്പിച്ച്​ മുഹമ്മദ്​ ഹനീഫ മടങ്ങുന്നു

അബൂദബി: ബുത്തീനിലെ സഈദ് സുൽത്താൻ അൽ ദർമക്കി പാലസിലെ 39 വർഷ സേവനത്തിനുശേഷം മുഹമ്മദ് ഹനീഫ (63) ഈ മാസം 20ന് നാട്ടിലേക്ക് മടങ്ങുന്നു.

പാലസിൽ ഡ്രൈവറായിരുന്ന സഹോദരീ ഭർത്താവ് ഹമീദ് സംഘടിപ്പിച്ച വിസയിലാണ് 1982ൽ പതിനെട്ടാം വയസ്സിൽ തൃശൂർ പുന്നയൂർ മുളച്ചാംവീട്ടിൽ മൊയ്​തീ​െൻറ മകൻ ഹനീഫ ഇവിടെയെത്തുന്നത്. പാലസിൽ ഓഫിസ് ബോയ് ആയാണ് സേവനം ആരംഭിച്ചത്.

പിന്നീട് കുക്കായി. ഒമ്പതു വർഷത്തിനകം ഡ്രൈവിങ് ലൈസൻസ് എടുത്തതോടെ ഡ്രൈവറായി. 10 വർഷമായി പാലസിലെ പ്രധാന കാര്യസ്​ഥനാണ്. യു.എ.ഇ രാഷ്​ട്രപിതാവും അബൂദബി ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാ​െൻറ പ്രോട്ടോകോൾ ചീഫായിരുന്ന സഈദ് സുൽത്താൻ ദർമക്കി 1992ൽ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തി​െൻറ സഹധർമിണി മറിയം സാലം അബ്​ദുല്ലയുടെ കൂടെയായിരുന്നു പാലസിൽ ജോലി ചെയ്​തിരുന്നത്.

മൂന്നു മാസം മുമ്പ് ഇവരുടെ മരണത്തെ തുടർന്നാണ് പ്രവാസ ജീവിതം മതിയാക്കാൻ തീരുമാനിച്ചത്. വിശാലമായ പാലസ് വളപ്പിലെ ഔട്ട്ഹൗസിലാണ് ഭാര്യ സുലൈഖക്കൊപ്പം ഹനീഫ താമസിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തി​െൻറ ഗൃഹാതുരത്വം സമ്മാനിക്കുന്ന പാലസ് വളപ്പിൽ​ നൂറുകണക്കിന് വൃക്ഷങ്ങളുണ്ട്​. പാലസിൽ 29 ജീവനക്കാരുണ്ടെങ്കിലും ഏക മലയാളിയാണ്​ ഹനീഫ. നേരത്തെ 11 മലയാളി ജീവനക്കാരുണ്ടായിരുന്നു. പാലസിലെ 39 വർഷത്തെ പ്രവാസ ജീവിതത്തി​െൻറ ഓർമകൾ മനസ്സിൽ സൂക്ഷിച്ചാണ് മടക്കം.

റമദാൻ മാസം എല്ലാദിവസവും 200 കിലോ ഗോതമ്പും 200 കിലോ ഇറച്ചിയും വേവിച്ച് കുഴമ്പുപരുവത്തിലാക്കിയുള്ള ഹരീസ് പാലസിൽ വിതരണം ചെയ്യുന്നു. 100 കിലോ അരിയും 100 കിലോ ഇറച്ചിയുമായി ചോറും മറ്റുവിഭവങ്ങൾ വേറെയും. റമദാനിൽ ഇതിനെല്ലാം നേതൃത്വം നൽകിയിരുന്നത് ഹനീഫയായിരുന്നു.

പുന്നയൂർ ഗ്രാമക്കാരായ യു.എ.ഇക്കാർക്ക്​ പാലസിൽ എപ്പോഴും വന്നു​പോകാൻ കഴിയുമായിരുന്നു. വരുന്നവർക്ക് ഇഷ്​ടം പോലെ ഭക്ഷണവും മറ്റു വസ്​തുക്കളും സമ്മാനിക്കാൻ സ്വാതന്ത്ര്യവും ഹനീഫക്കുണ്ടായിരുന്നു.

അബൂദബി അറബ് ടെക്‌നീഷ്യൻ എൻജിനീയറിങ് കമ്പനിയിലെ അക്കൗണ്ടൻറായ ഫാസിലും ഫർസാന ഹാരിസുമാണ് ഹനീഫയുടെ മക്കൾ. ഫാസിലും ഭാര്യ തെസ്‌നിയും മകൻ ഫസാനും ഫർസാനയുടെ മക്കളായ ഹസ, ഹൈസിൻ എന്നിവരും ദിവസവും പാലസിൽ വന്നുപോകുന്നു.

യു.എ.ഇയിലെ പുന്നയൂർ നിവാസികളുടെ പ്രവാസി കൂട്ടായ്​മയായ 'നന്മ പുന്നയൂർ' രക്ഷാധികാരിയാണ് ഹനീഫ. പുന്നയൂരിലെ എല്ലാ മതവിഭാഗത്തിലുള്ള നിർധനർക്കും സാമൂഹിക വിവാഹം, രോഗികൾക്ക് വൈദ്യ സഹായം എന്നിവ ഉൾപ്പെടെ സഹായങ്ങളാണ് 'നന്മ പുന്നയൂർ' എത്തിക്കുന്നത്.

പ്രവാസജീവിതം മതിയാക്കി നാട്ടിൽ ചെന്നാലും പ്രവർത്തനവുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്ന്​ ഹനീഫ പറയുന്നു.

Tags:    
News Summary - Muhammad Hanifa returns after ending his court life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.