ഫുജൈറ: ആധുനിക ചികിൽസ സൗകര്യങ്ങളോടെ പൂർത്തിയായ മുഹമ്മദ് ബിൻ സായിദ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ശേഷം ശൈഖ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ വീക്ഷിച്ചു.
രാജ്യവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും കോവിഡ് മഹാമാരി ചെറുക്കുന്നതിന് അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനും അബൂദബി കിരീടാവകാശിയും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വഹിച്ച മഹത്തായ പങ്ക് ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി എടുത്തു പറഞ്ഞു. സാമൂഹിക സംരക്ഷണ മന്ത്രാലയത്തിെൻറയും ആരോഗ്യ മന്ത്രാലയത്തിെൻറയും സഹകരണത്തോടെ, തമൗ ഹെൽത്ത് സർവീസസ് കമ്പനിയാണ് ആശുപത്രി നിർമാണം പൂർത്തിയാക്കിയത്.
തീവ്രപരിചരണ വിഭാഗത്തിലെ 56 എണ്ണം ഉൾപ്പെടെ ആശുപത്രിയിൽ 216 കിടക്കകളുണ്ട്. കോവിഡ് പരിശോധനകൾക്കുള്ള നവീന ലബോറട്ടറിയും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.