ദുബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കേരളത്തിനായി വേഗമേറിയ സെഞ്ച്വറി നേടിയ കാസർകോട് ജില്ലയുടെ അഭിമാനം മുഹമ്മദ് അസ്ഹറുദ്ദീനെ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ലെജൻഡ് സ്റ്റാർ പുരസ്കാരം നൽകി ആദരിക്കും.
കാസർകോടുനിന്നും നിരവധി താരങ്ങൾ കേരള ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ക്രീസിൽ ചരിത്രപരമായൊരു പ്രകടനം പിറന്നിരിക്കുന്നത്.ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീൽ, റാഫി പള്ളിപ്പുറം, മഹമൂദ് ഹാജി പൈവളിക, സി.എച്ച്. നൂറുദ്ദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, ഇ.ബി.അഹമ്മദ്, ഫൈസൽ മുഹ്സിൻ, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാനിച്ചേരി, അബ്ബാസ് കെ.പി കളനാട്, അഷ്റഫ് പാവൂർ, എം.സി. മുഹമ്മദ് കുഞ്ഞി , ഹാഷിം പടിഞ്ഞാർ, ശരീഫ് പൈക്ക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ല ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.