ദുബൈ: കറാമയിലെ ബാച്ലർ റൂമിൽ ഒരു 'ഫ്ലഡ്ലിറ്റ് സ്റ്റേഡിയം' ഉയരുന്നുണ്ട്. പേപ്പറും കാർഡ്ബോർഡും ഫെവികോളും ഉപയോഗിച്ച് നിർമിക്കുന്ന സ്റ്റേഡിയത്തിെൻറ അണിയറയിലുള്ളത് ഒരു മലയാളിയാണ്, മലപ്പുറം ചുള്ളിപ്പാറ സ്വദേശി മുജീബ് റഹ്മാൻ. ഏകദേശം ഒരുമീറ്റർ മാത്രം വരുന്ന സ്റ്റേഡിയത്തിെൻറ മാതൃക 100 മണിക്കൂറിെൻറ കഷ്ടപ്പാടിനൊടുവിലാണ് മുജീബ് പൂർത്തീകരിച്ചത്്. ചെലവ് 1000 ദിർഹം.
മലയാള സിനിമയിലെ സ്ഥിരം ലൊക്കേഷനായ വരിക്കാശ്ശേരിമനയുടെ മാതൃക നിർമിച്ച മുജീബാണ് ഇപ്പോൾ പ്രവാസ ലോകത്തിരുന്ന് കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നത്. സോഫ്റ്റ് ബോർഡ്, വുഡ് സ്റ്റിക്, പേപ്പർ, കാർഡ്ബോർഡ്, എൽ.ഇ.ഡി ലൈറ്റ്സ്, നട്ട് ആൻഡ് ബോൾട്ട്സ്, പ്ലാസ്റ്റിക് നെറ്റ്, സ്റ്റീൽ ബൈൻഡിങ് വയർ, ഫെവികോൾ എന്നിവ ഉപയോഗിച്ചാണ് മൈതാനവും ഗാലറിയും മേൽക്കൂരയും രൂപപ്പെടുത്തിയെടുത്തത്.
ഫുട്ബാൾ കമ്പക്കാരനും മികച്ച കളിക്കാരനുമാണ് മുജീബ് റഹ്മാൻ. പ്രവാസം തുടങ്ങുന്നതിനുമുമ്പ് മലപ്പുറം ജില്ല ടീമിെൻറ ഗോൾവല കാക്കാൻ പലകുറി അവസരം ലഭിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ തീർത്ത മൂകതയിൽ നിന്നാണ് ഈ കലാസൃഷ്ടി പിറവിയെടുത്തതെന്ന് മുജീബ് പറയുന്നു. ആരവം നിറഞ്ഞ ഗാലറികൾ കാൽപന്തുകളിയുടെ സൗന്ദര്യമാണ്. എന്നാൽ, ഈ മഹാമാരിക്കാലത്ത് ആളൊഴിഞ്ഞ കസേരകളെ സാക്ഷിയാക്കി കളി കാണുന്നത് ഫുട്ബാൾ പ്രേമികളെ സംബന്ധിച്ച് നിരാശജനകമാണ്. അത്തരമൊരു ഇടത്തിൽനിന്നാണ് സ്റ്റേഡിയത്തിെൻറ ആകൃതി പിറവിയെടുത്തതെന്ന് മുജീബ് റഹ്മാൻ പറഞ്ഞു.
25 വർഷമായി ഈ കലാകാരൻ യു.എ.ഇയിലുണ്ട്. ഇപ്പോൾ ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എന്ന കമ്പനിയിലാണ് ജോലി. പ്രവാസത്തിെൻറ ഇടവേളകളിലെല്ലാം ഇത്തരത്തിലുള്ള നിർമിതിക്ക് വേണ്ടിയാണ് മിക്കപ്പോഴും മുജീബ് സമയം ചെലവഴിക്കുന്നത്. ഇങ്ങനെ നിർമിച്ച പലതും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാറാണ് പതിവ്. അന്നം നൽകുന്ന രാജ്യത്തിെൻറ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങൾ പണിയാനാണ് മുജീബ് റഹ്മാെൻറ അടുത്ത പദ്ധതി. 1921ലെ മലബാർ സമരത്തിലെ പ്രധാന ചരിത്ര ശേഷിപ്പുകളും പണിപ്പുരയിലാണ്. ഡിഗ്രിക്ക് പഠിക്കുന്ന മകൾ ശഹാന ഷെറിനും പിതാവിെൻറ പാത പിൻപറ്റി മനോഹര രൂപങ്ങൾ നിർമിക്കാൻ മിടുക്കിയാണ്. ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സെക്രട്ടറിയാണ് മുജീബ് റഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.