ദുബൈ: എമിറേറ്റിലെ എക്കാലത്തെയും വലിയ റസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടിലൂടെ പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത് ഇന്ത്യൻ വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയെന്ന് റിപ്പോർട്ട്. ഏകദേശം 30കോടി ദിർഹം (650കോടി രൂപ) വിലക്കാണ് ബീച്ചിനോട് ചേർന്ന വില്ലയുടെ കച്ചവടം നടന്നത്.
ഇളയ മകൻ ആനന്ദിന് വേണ്ടിയാണ് ദുബൈയിലെ ഏറ്റവും വിലയേറിയ താമസസ്ഥലം വാങിയതെന്നാണ് മാധ്യമങ്ങൾ റിപ്പോറട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മുകേഷ് അംബനിയുടെ റിലയൻസ് കമ്പനി അധികൃതർ സന്നദ്ധമായിട്ടില്ല.
യു.എസിലും യു.കെയിലും ഉൾപ്പെടെ ലോകമെമ്പാടും പലയിടത്തും അംബാനി കുടുംബം സ്വത്തുക്കൾ സ്വന്തമാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും ആകർഷണീയ നഗരങ്ങളിലൊന്നായ ദുബൈയിലും വില്ല സ്വന്തമാക്കിയത് ഇതിന്‍റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുംബൈയിലെ ആൻറിലയിലെ 27നില കെട്ടിടമാണ് കുടുംബത്തിന്‍റെ ഇന്ത്യയിലെ താമസ കേന്ദ്രം.
പാം ജുമൈറയിലെ വില്ല 10ബെഡ് റൂമുകളടങ്ങിയതാണ്. അന്താരാഷ്രട തലത്തിൽ തന്നെ വില്ലയുടെ വിൽപന വാർത്തയായിരുന്നു. മുകേഷ് അംബാനിയുടെ മൂന്ന് മക്കളിൽ ഏറ്റവും ഇളയവനായ ആനന്ദിന് വേണ്ടിയാണിത് വാങ്ങിയതെന്ന് 'ഇകണോമിക് ടൈംസ്' റിപ്പോർട്ടിലാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.