ദുബൈ: ഖത്തർ ലോകകപ്പ് കാണാൻ യു.എ.ഇ വഴി പോകാൻ പദ്ധതിയിട്ടവർക്ക് സന്തോഷവാർത്ത. 90 ദിവസത്തെ മൾട്ടിപ്പ്ൾ എൻട്രി വിസയാണ് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഖത്തറിലേക്കുള്ള 'പ്രവേശന പാസാ'യ ഹയാ കാർഡ് കൈവശമുള്ളവർക്കാണ് വിസ ലഭിക്കുക. കഴിഞ്ഞ ദിവസം സൗദി അറേബ്യ രണ്ട് മാസത്തെ വിസ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇ മൾട്ടിപ്പ്ൾ എൻട്രി വിസ പ്രഖ്യാപിച്ചത്. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിർഹമായി കുറച്ചതായും അധികൃതർ അറിയിച്ചു.
വിസ അനുവദിച്ച ദിവസം മുതൽ 90 ദിവസം യു.എ.ഇയിൽ തങ്ങാം. വിസ 90 ദിവസം കൂടി നീട്ടാനും കഴിയും. നവംബർ ഒന്ന് മുതൽ വിസക്കായി അപേക്ഷിച്ച് തുടങ്ങാം. icp.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ സൈറ്റിലെ സ്മാർട്ട് ചാനലിൽ പബ്ലിക് സർവീസ് എന്ന ഭാഗത്ത് ഹയ കാർഡ് ഹോൾഡേഴ്സിൽ ക്ലിക്ക് ചെയ്ത് വേണം അപേക്ഷിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.