കോൺഗ്രസ്​  ശക്തമായി  തിരിച്ചു വരും -മുരളീധരൻ

ദുബൈ: കോൺഗ്രസ്​ പാർട്ടി ഇന്ത്യയിൽ അതിശക്തമായി തിരിച്ചുവരുമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ്​ കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു. ഇപ്പോഴത്തെ തിരിച്ചടികൾ താൽക്കാലികമെന്നും വർഗീയ ഫാഷിസ്​റ്റ്​ ശക്തികൾക്കെതിരെ പോരാടാൻ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ ഇന്ദിരാജി കൾച്ചറൽ ഫോറത്തി​​െൻറ സ്മൃതിസന്ധ്യാ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുരളീധരൻ. ചടങ്ങിൽ നടൻ മധുവിനെ ആദരിച്ചു.

ദു​ൈബ ഇന്ത്യൻ സ്കൂളിലെ മികച്ച അധ്യാപകർക്കുള്ള രാജീവ്ഗാന്ധി സ്വർണമെഡൽ ദുബൈ എൻ ഐ മോഡൽ സ്കൂൾ പ്രിൻസിപ്പൽ കെ. സുരേന്ദ്രൻ നായർ, ഗൾഫ്‌ ഇന്ത്യൻ സ്കൂളിലെ  ഹസീന ബീഗം, ദുബൈ അവർ ഓൺ ഇംഗ്ലീഷ്‌ ഹൈസ്കൂളിലെ ബിന്ദു മനോജ് കുമാർ എന്നിവർക്ക്‌ കെ മുരളീധരൻ എം എൽ എയും മധുവും ചേർന്ന് സമ്മാനിച്ചു. സി.ആർ.ജി. നായർ, ടി.ടി. യേശുദാസ്‌ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ്​ വിജയകുമാർ പിള്ള അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസുൽ രാജു ബാലകൃഷ്ണൻ, ജാസ്സിം ഹസ്സൻ ജുമ, വി.പി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. സി.ആർ.ജി.നായർ സ്വാഗതവും, കലാധരദാസ്‌ നന്ദിയും പറഞ്ഞു. തുടർന്ന് കലാഭവൻ പ്രജോദ്‌,  ദുർഗ്ഗാ വിശ്വനാഥ്, തുഷാർ, ജിൻസ്‌ എന്നിവരവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Tags:    
News Summary - murali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.