ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന 'കാട്ടാക്കട മാഷും കുട്ട്യോളും' പരിപാടി ഞായറാഴ്ച നടക്കും. മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കടയുടെ യു.എ.ഇ സന്ദർശനാർഥം സംഘടിപ്പിക്കുന്ന പരിപാടി ഉച്ചക്ക് രണ്ടിന് ആരംഭിക്കും. ഖിസൈസ് ക്രസന്‍റ് സ്കൂളിലാണ് പരിപാടി. കുട്ടികളുമായുള്ള സംവാദത്തിനുപുറമെ, കുട്ടികളുടെ കലാപരിപാടികൾ, കണിക്കൊന്ന സർട്ടിഫിക്കറ്റ് വിതരണം, കാവ്യാലാപനം, സംഗീതശിൽപം, അധ്യാപകരെ ആദരിക്കൽ, ഓണമത്സരങ്ങളുടെ സമ്മാനദാനം, വനിത ശിങ്കാരിമേളം എന്നിവയും നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം യോഗം ചേർന്നു.
നോർക്ക ഡയറക്ടറും മലയാളം മിഷൻ ദുബൈ രക്ഷാധികാരി സമിതി അംഗവും സ്വാഗതസംഘം ചെയർമാനുമായ ഒ.വി. മുസ്തഫ പങ്കെടുത്തു. ദുബൈ ചാപ്റ്റർ ജോ. സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രദീപ് തോപ്പിൽ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗവും സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞുമുഹമ്മദ് സംസാരിച്ചു. കെ.എൽ. ഗോപി, രാജൻ മാഹി, അബ്ദുൽ റഷീദ്, റഷീദ് മട്ടന്നൂർ എന്നിവർ രക്ഷാധികാരി സമിതിയംഗങ്ങളും അഡ്വ. നജീദ്, ഫാ. ബിനീഷ് ബാബു(ഓർത്തഡോക്സ് ചർച്ച്), ഫാ. ജിനു ഈപ്പൻ (മാർത്തോമ ചർച്ച്), നാം ഹരിഹരൻ എന്നിവർ വൈസ് ചെയർമാൻമാരുമാണ്. ലോക കേരള സഭാംഗങ്ങളായ അനിത ശ്രീകുമാർ, സർഗ റോയ്, ദുബൈ ചാപ്റ്റർ വിദഗ്ധ സമിതി ചെയർമാൻ കിഷോർ ബാബു, ഓർത്തഡോക്സ് പള്ളി പ്രതിനിധി ശ്യാം, പ്രവർത്തക സമിതിയംഗങ്ങൾ എന്നിവരും സമിതിയിലുണ്ട്. ദുബൈ ചാപ്റ്റർ ചെയർമാൻ ദിലീപ് സി.എൻ.എൻ, പ്രസിഡന്‍റ് സോണിയ ഷിനോയ്, പ്രോഗ്രാം കൺവീനർ സന്തോഷ് മാടാരി, ഫിനാൻസ് കൺവീനർ അഷ്‌റഫ് എന്നിവരും സംസാരിച്ചു. ദുബൈ ചാപ്റ്റർ കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.