ദുബൈ: കണ്ണുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി നിർമിതികളുടെ കേന്ദ്രമാണ് ദുബൈ.അക്കൂട്ടത്തിൽ ഏവരെയും ആകർഷിക്കുന്നതാണ് ശൈഖ് സായിദ് റോഡിന് സമീപം നിർമാണ പൂർത്തീകരണത്തിലേക്ക് നീങ്ങുന്ന 'മ്യൂസിയം ഓഫ് ദ ഫ്യൂചർ'.മുട്ടയുടെ ആകൃതിയിൽ സ്റ്റീലിൽ തിളങ്ങുന്ന അറബി കാലിഗ്രഫി കൊണ്ട് അലങ്കരിച്ച ശിൽപഭംഗി ആരുടെയും ശ്രദ്ധപിടിക്കും.
ഇപ്പോൾ ലോകത്തെ ഏറ്റവും സുന്ദരമായ മ്യൂസിയങ്ങളുടെ പട്ടികയിലും മ്യൂസിയം ഓഫ് ദ ഫ്യൂചർ സ്ഥാനംപിടിച്ചിരിക്കുകയാണ്. നാഷനൽ ജിയോഗ്രഫിക് ആണ് മികച്ച 14 മ്യൂസിയങ്ങളുടെ പട്ടിക തയാറാക്കിയത്.
ലോകതലത്തിൽ മ്യൂസിയം ഓഫ് ദ ഫ്യൂചറിന് ലഭിച്ച അംഗീകാരം വാസ്തുവിദ്യ, രൂപകൽപന, നൂതനാശയങ്ങൾ എന്നിവയിൽ യു.എ.ഇ മുൻനിര പദവി പിടിച്ചെടുത്തതാണ് കാണിക്കുന്നതെന്ന് ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ എം.ഡി മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു. ദുബൈ സർഗാത്മകതയുടെ കേന്ദ്രമായി മാറി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കാഴ്ചപ്പാടിന് നന്ദിയുണ്ട്. എമിറേറ്റിെൻറ അഭിലാഷങ്ങൾ മ്യൂസിയം ഓഫ് ദ ഫ്യൂചറിെൻറ എൻജിനീയറിങ് വൈദഗ്ധ്യം പ്രതിഫലിപ്പിക്കുന്നു -അദ്ദേഹം പറഞ്ഞു.
30,000 സ്ക്വയർ മീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന, തൂണുകളില്ലാത്ത ഈ ഏഴുനില നിർമിതിക്ക് 77മീറ്റർ ഉയരമുണ്ട്.17,000 സ്ക്വയർ മീറ്ററിലധികമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച ഇത് പൂർണമായും റോബോട്ടുകൾ നിർമിച്ച 1024 പ്ലേറ്റുകൾ ഉൾക്കൊള്ളുന്നു.
പശ്ചിമേഷ്യയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഇതിൽ 14,000 മീറ്റർ ഇല്യൂമിനേറ്റഡ് അറബിക് കാലിഗ്രഫിയാണ് ഉൾകൊള്ളുന്നത്.പ്രമുഖ ഇമാറാത്തി കലാകാരൻ മത്വാർ ബിൻ ലഹ്ജാണിത് വരച്ചെടുത്തത്. ശൈഖ് മുഹമ്മദിെൻറ പ്രസിദ്ധമായ വാക്കുകളാണ് കാലിഗ്രഫിയിലെ ഉള്ളടക്കം.
ദുബൈ വൈദ്യുതി-ജല വകുപ്പുമായി (ദീവ) സഹകരിച്ച് കെട്ടിടത്തിന് സമീപത്ത് ഊർജ ആവശ്യത്തിന് സോളാർ എനർജി സ്റ്റേഷനും നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.