ആ​ർ.​എ. മു​സ്​​ത​ഫ

മൂന്ന് പതിറ്റാണ്ടടുത്ത പ്രവാസാനുഭവങ്ങളുമായി മുസ്​തഫ മടങ്ങുന്നു

ദു​ബൈ: തൃ​ശൂ​ർ ജി​ല്ല​യി​ലെ കേ​ച്ചേ​രി വെ​ട്ടു​കാ​ട് സ്വ​ദേ​ശി ആ​ർ.​എ. മു​സ്​​ത​ഫ 28 വ​ർ​ഷ​ത്തെ ഗ​ൾ​ഫ് പ്ര​വാ​സ​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്.

വീ​ട്ടി​ലെ പ്രാ​ര​ബ്​​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​പ​ജീ​വ​ന​മാ​ർ​ഗം നേ​ടി പ​തി​നേ​ഴാ​മ​ത്തെ വ​യ​സ്സി​ൽ ബോം​ബെ​യി​ലേ​ക്ക് പോ​വു​ക​യും ഏ​ഴ് വ​ർ​ഷ​ത്തോ​ളം അ​വി​ടെ ജോ​ലി ചെ​യ്യു​ക​യും ചെ​യ്​​തു.

പി​ന്നീ​ട് നാ​ല് വ​ർ​ഷ​ത്തോ​ളം നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്​​ത ശേ​ഷം 1993ലാ​ണ്​ ദു​ബൈ​യി​ലെ​ത്തി​യ​ത്. ഇ​വി​ടെ അ​ൽ​ഷാ​യ​ൻ ജ്വ​ല്ല​റി​യി​ൽ ഓ​ഫി​സ് ജോ​ലി​യാ​ണ്​ ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് അ​തേ ക​മ്പ​നി​യു​ടെ മാ​നേ​ജ്മെൻറി​െൻറ കീ​ഴി​ൽ ആ​രം​ഭി​ച്ച മ​റീ​ന ഹോ​മി​ൽ ജോ​ലി ചെ​യ്​​തു വ​രു​ക​യാ​ണ്.

അ​ടു​ത്ത മാ​സം നാ​ലി​ന്​ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​യു​ന്ന ഇ​ദ്ദേ​ഹം തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.​ നാ​ട്ടി​ലെ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, മ​ത രം​ഗ​ത്ത് വ​ള​രെ സ​ജീ​വ​മാ​യി​രു​ന്നു.

അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി വെ​ട്ടു​കാ​ട് ഹി​ദാ​യ​ത്തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ൻ​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

വെ​ട്ടു​കാ​ട് മ​ഹ​ല്ല് യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ നി​ല​വി​ലെ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​ണ്. കൂ​ടാ​തെ നാ​ട്ടി​ലെ യു.​എ.​ഇ പൊ​തു കൂ​ട്ടാ​യ്​​മ​യാ​യ വാ​സ​യു​ടെ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വും കൂ​ടി​യാ​ണ്.

ദു​ബൈ കെ.​എം.​സി.​സി കു​ന്ദം​കു​ളം മ​ണ്ഡ​ലം, ക​ണ്ടാ​ണ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് എ​ന്നീ ക​മ്മി​റ്റി​ക​ളി​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

നാ​ട്ടി​ലെ​യും ഇ​വി​ട​ത്തെ​യും ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി.

ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: സി​ദ്ദീ​ഖ് (അ​ക്കൗ​ണ്ട​ൻ​റ്, ദു​ബൈ), സീ​ന​ത്ത്, അ​ബ്​​ദു​​സ​മ​ദ്.

Tags:    
News Summary - Mustafa returns with nearly three decades of exile experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.