നാട്ടിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രവാസലോകത്തുനിന്നും നോക്കിക്കാണാൻ മാത്രം വിധിക്കെപ്പട്ട അനേകം പ്രവാസികളിൽ ഒരുവനാണ് ഞാൻ. പ്രവാസിയായിട്ട് 11 വർഷം കഴിഞ്ഞെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരുവോട്ട് പോലും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഓരോ തെരഞ്ഞെടുപ്പ് വരുേമ്പാഴും സമൂഹ മാധ്യമങ്ങളിൽ നോക്കി ആവേശംകൊള്ളാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ട്, പ്രവാസിവോട്ട് നടപ്പാക്കാനുള്ള നീക്കങ്ങൾ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
വിദേശത്തേക്ക് വരുന്നതിന് മുമ്പ് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പടുക്കുമ്പോൾ നാട്ടിലെ ആരവങ്ങളിൽ ലയിച്ച് സ്ഥാനാർഥികൾക്കുവേണ്ടി ജാഥ സംഘടിപ്പിക്കാനും പോസ്റ്റർ ഒട്ടിക്കാനും അലങ്കരിക്കാനും വോട്ടുതേടാനും പോകുമായിരുന്നു. കോഴിക്കോട് നാദാപുരം മണ്ഡലത്തിലെ കായക്കൊടി പഞ്ചായത്തിൽ ചങ്ങരംകുളം എന്ന ഗ്രമത്തിലാണ് ഞങ്ങൾ താമസിക്കുന്നത്. ബാപ്പ മുസ്ലിം ലീഗിെൻറ പ്രാദേശിക നേതാവ് ആയിരുന്നതുകൊണ്ട് ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും വീടുനിറയെ ആളുണ്ടാവുമായിരുന്നു. ബാപ്പ പിരിഞ്ഞിട്ട് 10 വർഷം കഴിഞ്ഞെങ്കിലും ഞങ്ങളുടെ സിരകളിൽ ഇപ്പോഴും അതേ ആവേശം ഒഴുകി നടക്കുന്നു.
അതുകൊണ്ടാണ് ഈ കാലത്തും വിദേശത്തിരുന്ന് സോഷ്യൽ മീഡിയ വഴി തെരഞ്ഞെടുപ്പിെൻറ ഭാഗമാകുന്നത്. സ്വന്തം സ്ഥാനാർഥിയുടെയും മുന്നണിയുടെയും നന്മകൾ സൈബറിടങ്ങളിലേക്ക് എത്തിച്ചു തൃപ്തിയടയുകയാണ്. എങ്കിലും, എതിർസ്ഥാനാർഥിയെ ആക്ഷേപിക്കരുതെന്ന് ബാപ്പ പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ടാണ് ഓരോ പോസ്റ്റും തയാറാക്കുന്നത്. ഈ തെരഞ്ഞെടുപ്പിനെങ്കിലും നാട്ടിൽ പോകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കോവിഡ് എല്ലാം തച്ചുടച്ചു. പഞ്ചായത്ത് ഇലക്ഷനിലെ കന്നിവോട്ട് സ്വപ്നവുമായി ഞാനെന്ന പ്രവാസി ഇനിയുമെത്ര കാത്തിരിക്കണം !
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.