ഷാർജ: ഷാർജ ഇസ്ലാമിക് ദഅവാ സെൻറിന്റെ നേതൃത്വത്തിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. ഇസ്ലാമിക് ദഅവാ സെന്റർ പ്രസിഡന്റ് അഹമ്മദ് സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. അബൂബക്കർ ഹുദവി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തി. നബിചര്യ പിൻപറ്റുന്നതിനോടൊപ്പം പ്രവാചകസ്നേഹവും ജീവിതത്തിൽ പ്രാവർത്തികമാക്കി വർത്തമാനകാല വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ വിശ്വാസിസമൂഹം തയാറാവണമെന്ന് ഹുദവി ഓർമപ്പെടുത്തി. ത്വാഹാ സുബൈർ ഹുദവി, ഷാഫി മാസ്റ്റർ, സുബൈർ അസ്ഹരി, അബ്ദുൽ റസാഖ് തുരുത്തി എന്നിവർ മൗലീദിന് നേതൃത്വം നൽകി. സെൻറർ ജനറൽ സെക്രട്ടറി അബ്ദുല്ല ചേലേരി സ്വാഗതവും റസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.