ഷാർജ: യു.എ.ഇയിൽ നടുവണ്ണൂർ സ്വദേശികളുടെ സൗഹൃദവേദിയായ നടുവണ്ണൂരകം ‘പഞ്ചമേളം 2023’ എന്ന പേരിൽ അഞ്ചാം വാർഷികം ആഘോഷിച്ചു. ഷാർജ റോളയിലെ ഏഷ്യൻ എംപയർ ഓഡിറ്റോറിയത്തിൽ ഇരുനൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ഷോ ടൈം ഇവന്റ്സ് സംഘത്തിന്റെ ചെണ്ടമേളത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.
വിജയൻ കാലിക്കറ്റ് നോട്ട്ബുക്ക് അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് അൽദാന സ്വാഗതവും നബ്ലു റാഷിദ് നന്ദിയും പറഞ്ഞു. കാഞ്ഞിക്കാവ് നിജീഷ് വിനോയ് റിപ്പോർട്ട് അവതരിപ്പിച്ചു. കാദർകുട്ടി നടുവണ്ണൂർ, സിറാജ് ടി.വി എന്നിവർ അവതാരകരായിരുന്നു. അഷ്റഫ് താമരശ്ശേരിക്ക് ജെറീഷ് ടി.വി ഫലകവും ഗോപേഷ് നായർ പൊന്നാടയും സമ്മാനിച്ചു. മുഖ്യ രക്ഷാധികാരി കെ.കെ. മൊയ്തീൻ കോയ അഞ്ചാം വാർഷിക സന്ദേശം നൽകി. യൂസുഫ് പൊയ്യേരി നവരത്ന, ഹംസ കാവിൽ ഫൈവ് ക്രൗൺസ്, മൊയ്തീൻ കോയ സോളാർ, അബ്ദുറഹ്മാൻ ഇ.സി.എച്ച്, അഭിലാഷ് ഇനോസ്റ്റ, ദിലീപ് അളക, ഷാജി ആർ.കെ മലബാർ ഗോൾഡ്, ആസിഫ് ജാസ് ഗൾഫ്, നിസാർ സ്പെലോ, നടുവണ്ണൂരകം വനിതാ വിങ് പ്രതിനിധി അഷിമ പരപ്പിൽ, ആദം എടവന, ഗഫൂർ ആശാരിക്കൽ, സമീർ ബാവ പുതിയേടത്ത്, റഫീഖ് കെ.കെ. എന്നിവർ ആശംസകൾ നേർന്നു. അന്താരാഷ്ട്ര പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ യു.എ.ഇ ടീമിനെ പ്രതിനിധീകരിച്ച് സ്വർണ മെഡൽ നേടിയ അംഗം ആസിഫ് അലിയെ ചടങ്ങിൽ ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കും സ്ത്രീകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാസ് പൂതൂർ, അഭിനീഷ്, ടി. സിറാജ്, ഷരീഫ് ഒതയോത്ത്, അബ്ദുൽ ജബ്ബാർ നൊരമ്പാട്ട്, ഷാഫി ന്യൂസ്റ്റാർ, ഫൈസൽ കെ.പി, സജിത്ത്, അബ്ദുൽ കരീം, ഹമീദ് പി.കെ, ഫൈസൽ എസ്.കെ എന്നിവർ ഏകോപനം നിർവഹിച്ചു. ആവേശം ഇരട്ടിച്ച കമ്പവലി മത്സരത്തിൽ വനിതാവിഭാഗത്തിൽ സമീറ അസീസ് നയിച്ച ടീം വിജയിച്ചു. പുരുഷന്മാരുടെ വിഭാഗത്തിൽ സമീർ ബാവ നയിച്ച നടുവണ്ണൂർ ടൗൺ ടീം ട്രോഫി നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.