ദുബൈ: സ്വകാര്യ ആരോഗ്യ സുരക്ഷ മേഖലകളിൽ സ്വദേശികളായ 425 വിദ്യാർഥികളെ നിയമിച്ചതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നാഫിസ് നാഷനൽ ഹെൽത്ത് കെയർ പ്രോഗ്രാമിൽ എൻറോൾ ചെയ്ത വിദ്യാർഥികൾക്കാണ് സ്റ്റഡിങ് സിറ്റിസൺ എംപ്ലോയ്മെന്റ് കരാർ പ്രകാരം നിയമനം ലഭിച്ചത്.
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലിക്ക് അവസരം ലഭിക്കുന്നതിനായി മാനവ വിഭവ ശേഷി, സ്വദേശികവത്കരണ മന്ത്രാലയം നാഫിസുമായി ചേർന്ന് രൂപം നൽകിയ പദ്ധതിയാണ് സ്റ്റഡിങ് സിറ്റിസൺ എംപ്ലോയ്മെന്റ് കോൺട്രാക്ട്.
പദ്ധതിക്ക് കീഴിൽ വിദ്യാർഥികൾക്ക് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ് സ്വീകരിക്കാനും വേജ് സുരക്ഷ സംവിധാനം വഴി ചുരുങ്ങിയത് 4000 ദിർഹം ശമ്പളം നേടാനും കഴിയും. ജോലി നേടുന്ന വിദ്യാർഥികൾ അംഗീകൃത പെൻഷൻ ഫണ്ടിൽ രജിസ്റ്റർ ചെയ്താൽ അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിൽ നാഫിസിൽ നിന്ന് ധനസഹായം ലഭിക്കും. ബിരുദം പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് സ്ഥാപനത്തിന്റെ ജോലി സ്വീകരിക്കാനും യോഗ്യത അനുസരിച്ച് നാഫിസ് പദ്ധതിയിൽ നിന്ന് സാമ്പത്തിക സഹായം നേടാനും സാധിക്കും
അതേസമയം, സ്റ്റഡിങ് സിറ്റിസൺ എംപ്ലോയ്മെന്റ് കോൺട്രാക്ട് വഴി വിദ്യാർഥികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് എമിററ്റൈസേഷൻ ടാർഗറ്റിന്റെ ഭാഗമായി കണക്കാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.