അബൂദബി: വിവിധ രാജ്യങ്ങളില്‍ ശസ്ത്രക്രിയ അനിവാര്യമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി ആരംഭിച്ച നഹര്‍ അല്‍ ഹയാത്ത് ഫണ്ടിലൂടെ അബൂദബിയില്‍ ഈ വര്‍ഷം 338 ശസ്ത്രക്രിയകള്‍ നടത്തി.
നാല് രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആരംഭമെന്ന നിലയില്‍ ശസ്ത്രക്രിയകള്‍ നടത്തിയത്. ഹൃദയം തുറന്നുള്ള 26 ശസ്ത്രക്രിയകള്‍, 19 പൊതു ശസ്ത്രക്രിയകള്‍, 211 നേത്ര ശസ്ത്രക്രിയകള്‍, 82 കുട്ടികളില്‍ ചെവി, മൂക്ക്, തൊണ്ട എന്നിവക്കുള്ള ശസ്ത്രക്രിയകള്‍ തുടങ്ങിയവയാണ് നടത്തിയത്.
കഴിഞ്ഞവര്‍ഷമാണ് എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി നഹര്‍ അല്‍ ഹയാത്ത് ഫണ്ടിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.