ദുബൈ: തൃശൂർ ജില്ലയിലെ പുതിയകാവ് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മയായ ‘നന്മ’ പുതിയകാവ് മഹല്ല് അസോസിയേഷൻ 40ാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തങ്ങളായ കലാ, കായിക, വിജ്ഞാന, വിനോദ പരിപാടികളും ഒരുക്കിയിരുന്നു. ഓൺലൈൻ, ഓൺസ്റ്റേജ് മത്സരങ്ങൾക്ക് പുറമെ വനിതകൾക്കായി കുക്കറി മത്സരവും നടന്നു.
ഫുട്ബാൾ ടൂർണമെന്റിൽ ടീം ചെൽസിയും വോളിബാൾ ടൂർണമെന്റിൽ ടീം ജെറ്റസ്കോർപും വടംവലി മത്സരത്തിൽ ടീം അൽനൂറും ജേതാക്കളായി. പൊതുസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഹമ്മദ് ഷബീർ കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. ഖത്തർ കമ്മിറ്റി പ്രതിനിധി ഹംസ വൈപ്പിപാടത്ത് ഉദ്ഘാടനം നിർവഹിച്ചു. ‘നന്മ’ ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി എം.ബി അബ്ദുൽ സലാം റിപ്പോർട്ട് അവതരിപ്പിച്ചു.
ബിസ്മി ഹോൾസെയിൽ മാനേജിങ് ഡയറക്ടർ പി.എം. ഹാരിസ്, യൂസുഫ് സഗീർ കാക്കശ്ശേരി, വി.എച്ച്. മുഹമ്മദ് കുഞ്ഞി, കെ.ആർ. സഗീർ, വി.കെ. റഹീം (ഒരുമ), വി.എച്ച്. മുഹമ്മദ് ഹുസ്സൈൻ, അഡ്വ. ജാഫർഖാൻ, ബഷീർ (എം.ഐ.സി) എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. താഹ യൂസഫ് സ്വാഗതവും ട്രഷറർ ടി.എസ്. നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.